ആലപ്പുഴ ∙ കെ.സി വേണുഗോപാലിന്റെ വിജയത്തിനായി കെപിസിസി കലാസാഹിതി ടിവി, സിനിമാ താരങ്ങളെ അണിനിരത്തി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ മെഗാഷോ നടത്തി. ചലച്ചിത്രതാരം രവീന്ദ്രൻ അണിയിച്ചൊരുക്കി ആലപ്പി അഷ്റഫിന്റെ സംവിധാനത്തിലാണ് മെഗാഷോ നടക്കുന്നത്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഭരണത്തിൽ ജനങ്ങൾ നേരിടുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ കെ.സി വേണുഗോപാലിന്റെ വിജയത്തിനായി കെപിസിസി കലാസാഹിതി ടിവി, സിനിമാ താരങ്ങളെ അണിനിരത്തി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ മെഗാഷോ നടത്തി. ചലച്ചിത്രതാരം രവീന്ദ്രൻ അണിയിച്ചൊരുക്കി ആലപ്പി അഷ്റഫിന്റെ സംവിധാനത്തിലാണ് മെഗാഷോ നടക്കുന്നത്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഭരണത്തിൽ ജനങ്ങൾ നേരിടുന്ന ദുരിതങ്ങളാണ് പാട്ടിന്റെയും ഡാൻസിന്റെയും തെരുവുനാടകത്തിന്റെയും ചാക്യാർകൂത്തിന്റെയുമെല്ലാം രൂപത്തിൽ വേദികൾ കീഴടക്കുന്നത്.

നരേന്ദ്രമോദിയും പിണറായി വിജയനും സുരേഷ് ഗോപിയും എം.എം. മണിയും ഭീമൻ രഘുവും ചിന്താ ജെറോമും എല്ലാം ഷോയിൽ ഹാസ്യ രൂപത്തിൽ കടന്നു വരുന്നുണ്ട്. ആടുജീവിതം സിനിമയിലെ കഥാപാത്രം നാട്ടിലെ സാധാരണക്കാരന്റെ പ്രതീകമായി ക്ലൈമാക്സിൽ എത്തുന്നു.  സിനിമാതാരം രാജാ സാഹിബ് ഉൾപ്പെടെ സിനിമാ – സീരിയൽ–മിമിക്രി താരങ്ങളായ 44 കലാകാരൻമാരാണ് 35 മിനിറ്റ് നീളുന്ന മെഗാ ഷോയുടെ ഭാഗമാകുന്നത്. 

ADVERTISEMENT

അരൂരിൽ നിന്ന് ആരംഭിച്ച മെഗാഷോ കെപിസിസി വിചാർ വിഭാഗ് സംസ്ഥാന ചെയർമാൻ ഡോ.നെടുമുടി ഹരികുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ 28 കേന്ദ്രങ്ങളിലാണ് പരിപാടി നടത്തുന്നത്. അസീസ് പായിക്കാടൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദ്,  അജയ് തറയിൽ, കെ.രാജീവൻ, സി.സി.നിസാർ, ടി.ടി.കുരുവിള, എ.കബീർ, സഞ്ജീവ് ഭട്ട്, ബഷീർ കോയാപറമ്പിൽ, ടി.പി.മോഹനൻ എന്നിവർ പ്രസംഗിച്ചു. ബാപ്പു വൈദ്യർ ജംക്‌ഷനിൽ ഇന്നലെ നടന്ന മെഗാഷോ കെപിസിസി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു.