മാരാരിക്കുളം ∙ ആക്രിപെറുക്കാൻ എത്തിയ അതിഥിത്തൊഴിലാളിയുടെ ആക്രമണത്തിൽ ഗൃഹനാഥന് തലയ്ക്ക് പരുക്ക്. എസ്എൽ പുരം കുളങ്ങര വെളി ബാബുവിനാണ്( 48) പരുക്കേറ്റത്. സംഭവത്തിൽ സൗത്ത് ഡൽഹി സ്വദേശി മുഹമ്മദ് അഖിലിനെ(38) മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. ബാബു എസ്എൽ പുരത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാരാരിക്കുളം ∙ ആക്രിപെറുക്കാൻ എത്തിയ അതിഥിത്തൊഴിലാളിയുടെ ആക്രമണത്തിൽ ഗൃഹനാഥന് തലയ്ക്ക് പരുക്ക്. എസ്എൽ പുരം കുളങ്ങര വെളി ബാബുവിനാണ്( 48) പരുക്കേറ്റത്. സംഭവത്തിൽ സൗത്ത് ഡൽഹി സ്വദേശി മുഹമ്മദ് അഖിലിനെ(38)  മാരാരിക്കുളം  പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. ബാബു എസ്എൽ പുരത്ത് ദേശീയപാതയോരത്ത് കരിക്ക് വിൽക്കുകയാണ്. ആക്രിസാധനങ്ങൾ പെറുക്കി ഉപജീവനം നടത്തുന്ന മുഹമ്മദ് അഖിൽ വീട്ടിലേക്ക് പോകുന്നത് കണ്ട് ബാബുവും പിന്നാലെ എത്തി. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. 

വീട്ടുമുറ്റത്ത് കിടന്ന പാത്രങ്ങളെല്ലാം ചാക്കിലാക്കുന്നത് കണ്ടപ്പോൾ ബാബു തടസ്സപ്പെടുത്തി. തുടർന്ന് മുറ്റത്ത് കിടന്ന ഇഷ്ടിക എടുത്ത് ബാബുവിന്റെ തലയ്ക്ക് അടിച്ച ശേഷം ഓടിപ്പോകാൻ ശ്രമിക്കുകയായിരുന്നു. ബഹളം കേട്ട് എത്തിയ നാട്ടുകാർ മുഹമ്മദ് അഖിലിനെ പിടികൂടി  പൊലീസിന് കൈമാറുകയായിരുന്നു. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തലയ്ക്ക് പരുക്കേറ്റ ബാബു ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.