മാന്നാർ ∙ അപ്പർകുട്ടനാടൻ പാടശേഖരങ്ങളിൽ കൊയ്ത്തു തുടങ്ങി. കിഴിവിന്റെ പേരു പറഞ്ഞു നെല്ലു ശേഖരിക്കുന്നില്ലെന്നു കർഷകർക്കു പരാതി.കൊയ്തെടുത്ത നെല്ലിൽ ഈർപ്പത്തിന്റെ അംശം കൂടുതലുണ്ടെന്ന കാരണം പറഞ്ഞ് അമിതമായ കിഴിവ് നൽകണമെന്നാണ് സിവിൽ സപ്ലൈസിനായി നെല്ലു സംഭരിക്കുന്ന സ്വകാര്യ മില്ലുകാരുടെ ആവശ്യമെന്ന് കർഷകർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാന്നാർ ∙ അപ്പർകുട്ടനാടൻ പാടശേഖരങ്ങളിൽ കൊയ്ത്തു തുടങ്ങി. കിഴിവിന്റെ പേരു പറഞ്ഞു നെല്ലു ശേഖരിക്കുന്നില്ലെന്നു കർഷകർക്കു പരാതി.കൊയ്തെടുത്ത നെല്ലിൽ ഈർപ്പത്തിന്റെ അംശം കൂടുതലുണ്ടെന്ന കാരണം പറഞ്ഞ് അമിതമായ കിഴിവ് നൽകണമെന്നാണ് സിവിൽ സപ്ലൈസിനായി നെല്ലു സംഭരിക്കുന്ന സ്വകാര്യ മില്ലുകാരുടെ ആവശ്യമെന്ന് കർഷകർ പറഞ്ഞു. കിഴിവിന്റെ പേരു പറഞ്ഞു കർഷകരെ ദ്രോഹിക്കരുതെന്ന് സർക്കാർ നിർദേശത്തെ തള്ളിയാണ് അമിത കിഴിവ് വാങ്ങാൻ മില്ലുകാർ ശഠിക്കുന്നത്.ചെന്നിത്തല 3, 8 ബ്ലോക്കുകളിലും മാന്നാർ വേഴത്താർ പുഞ്ചയിലുമാണ് കൊയ്ത്തു തുടങ്ങിയത്.

കൊയ്തെടുത്ത നെല്ല് തൊഴിലാളികളെ നിർത്തി ദിവസവും ഉണക്കി ഈർപ്പം തട്ടാത്തവിധത്തിൽ പാടശേഖരത്തിലെ ഉയർന്ന സ്ഥലത്തു സൂക്ഷിച്ചിരിക്കുകയാണ്.  രണ്ടു ദിവസമായി മഴ പെയ്യാത്തതിനാൽ നെല്ലിൽ ഈർപ്പമില്ല. ഈർപ്പമില്ലാത്ത നെല്ലിനു പോലും 10 മുതൽ 15 ശതമാനം വരെ കിഴിവാണ് മില്ലുകാർ കർഷകരോട് ആവശ്യപ്പെടുന്നതെന്ന് പാടശേഖര സമിതിക്കാർ പറയുന്നു. സർക്കാരും കൃഷി വകുപ്പും ഇടപെട്ടു കൊയ്ത്തെടുത്ത നെല്ലു സംഭരിക്കാൻ നടപടിയുണ്ടാകണമെന്നാണ് കർഷകരുടെയും പാടശേഖര സമിതികളുടെയും ആവശ്യം.