ആലപ്പുഴ∙ തത്തംപള്ളി പ്രദേശത്ത് രണ്ടു മാസമായി വാട്ടർ അതോറിറ്റിയുടെ പൈപ്പിലൂടെ ലഭിക്കുന്നത് ദുർഗന്ധമുള്ള കലക്കവെള്ളം. തത്തംപള്ളി കുരിശടിക്ക് തെക്കോട്ടുള്ള പ്രദേശത്തുള്ള ഗാർഹിക കണക്‌ഷനിലും പൊതു ടാപ്പുകളിലൂടെയുമാണ് ദുർഗന്ധം വമിക്കുന്ന കലക്കം വെള്ളം വരുന്നത്. ഒരുപാട് തവണ പരാതി നൽകിയിട്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ തത്തംപള്ളി പ്രദേശത്ത് രണ്ടു മാസമായി വാട്ടർ അതോറിറ്റിയുടെ പൈപ്പിലൂടെ ലഭിക്കുന്നത് ദുർഗന്ധമുള്ള കലക്കവെള്ളം. തത്തംപള്ളി കുരിശടിക്ക് തെക്കോട്ടുള്ള പ്രദേശത്തുള്ള ഗാർഹിക കണക്‌ഷനിലും പൊതു ടാപ്പുകളിലൂടെയുമാണ് ദുർഗന്ധം വമിക്കുന്ന കലക്കം വെള്ളം വരുന്നത്. ഒരുപാട് തവണ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് നാട്ടുകാർ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ആദ്യം പരിശോധന നടത്താൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെത്തിയപ്പോൾ പ്രദേശത്ത് ഒരിടത്തും വെള്ളമില്ലായിരുന്നു. തുടർന്ന് 22ന് വീണ്ടും ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും പരാതി ബോധ്യപ്പെടുകയും ചെയ്തു. 

തത്തംപള്ളി മേഖലയിലെ വാട്ടർ അതോറിറ്റിയുടെ പൈപ്പിലൂടെ ലഭിച്ച ദുർഗന്ധമുള്ള മലിനജലം.

പരിശോധനയിൽ പഴയ പൈപ്പ് ലൈനിലൂടെയുള്ള കണക്‌ഷനുകളിലാണ് മലിനജലം ലഭിക്കുന്നതെന്നു കണ്ടെത്തി. ഇടയ്ക്ക് എവിടെയോ പൈപ്പ് പൊട്ടി അതിലൂടെ മലിനജലം കയറിയതാകാനാണു സാധ്യതയെന്നാണ് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നത്. അമൃത് പദ്ധതിയുടെ പുതിയ ലൈനിലേക്ക് കണക്‌‌ഷൻ മാറ്റി നൽകിയാൽ പ്രശ്നം പരിഹരിക്കാനാകും. എന്നാൽ അതിനുള്ള ചെലവ് വീട്ടുകാരോ മുനിസിപ്പാലിറ്റിയോ വഹിക്കേണ്ടി വരും. ഉടൻ പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ സമരപരിപാടികളുമായി രംഗത്ത് വരുമെന്ന് തത്തംപള്ളി റസിഡൻസ് അസോസിയേഷൻ പറഞ്ഞു. ഇതു ഒറ്റപ്പെട്ട സംഭവമാണ്. പ്രശ്നപരിഹാരത്തിനായി വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടുണ്ട്.