ആലപ്പുഴ∙ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ സംയുക്ത സമര സമിതി നടത്തിയ പ്രതിഷേധത്തിൽ മൂന്നാം ദിവസവും ജില്ലയിൽ ഡ്രൈവിങ് ടെസ്റ്റുകൾ മുടങ്ങി. ടെസ്റ്റ് നടക്കുന്ന ജില്ലയിലെ ആറ് കേന്ദ്രങ്ങളിലും ഇന്നലെയും ഡ്രൈവിങ് സ്കൂളുകാർ പ്രതിഷേധം സംഘടിപ്പിച്ചു. ടെസ്റ്റിന് അപേക്ഷിച്ചവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ സംയുക്ത സമര സമിതി നടത്തിയ പ്രതിഷേധത്തിൽ മൂന്നാം ദിവസവും ജില്ലയിൽ ഡ്രൈവിങ് ടെസ്റ്റുകൾ മുടങ്ങി. ടെസ്റ്റ് നടക്കുന്ന  ജില്ലയിലെ ആറ് കേന്ദ്രങ്ങളിലും ഇന്നലെയും ഡ്രൈവിങ് സ്കൂളുകാർ പ്രതിഷേധം സംഘടിപ്പിച്ചു.

ടെസ്റ്റിന് അപേക്ഷിച്ചവർ ഇന്നലെയും ഗ്രൗണ്ടുകളിൽ എത്തിയില്ല. ഗ്രൗണ്ടിലെത്തിയ ഉദ്യോഗസ്ഥർ ചില വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനകൾ മാത്രം നടത്തി. ഉച്ചയോടെ ഉദ്യോഗസ്ഥരും മടങ്ങിപ്പോയി. തിങ്കൾ,ചൊവ്വ ദിവസങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും തുടർന്ന് കലക്ടറേറ്റിനു മുന്നിൽ ധർണ നടത്തുമെന്നും സംയുക്ത സമര സമിതി ഭാരവാഹികൾ അറിയിച്ചു.

ADVERTISEMENT

ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ നടന്ന സമരം ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി എം.എം ഷെരീഫ് ഉദ്ഘാടനം ചെയ്തു. ഡ്രൈവിങ് സ്കൂൾ ഓണേഴ്സ് സമിതി ജില്ലാ ട്രഷറർ അൻസാരി ചെമ്മാരപ്പള്ളി അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി ബി.എസ് അഫ്സൽ, ഡ്രൈവിങ് സ്കൂൾ ഓണേഴ്സ് സമിതി ഭാരവാഹികളായ ജയകുമാർ,  ഉമേഷ്,  ഷെർലി, നവാസ്,  കബീർ ,ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂണിയൻ മേഖലാ സെക്രട്ടറി നവാബ്  എന്നിവർ പ്രസംഗിച്ചു.