ചേർത്തല∙ ദേശീയപാത വികസനം പുരോഗമിക്കുമ്പോഴും മുൻപ് സ്ഥാപിച്ച ജപ്പാൻ ജലവിതരണ പൈപ്പുകൾ‍ മാറ്റി സ്ഥാപിക്കാൻ നടപടിയില്ല.മുൻപ് ജലം വിതരണം ചെയ്യാൻ സ്ഥാപിച്ച പൈപ്പുകൾക്ക് മുകളിലൂടെയാണ് റോഡ് വീതികൂട്ടി നിർമിക്കുന്നത്. ദേശീയപാത തുറവൂർ മുതൽ തെക്കോട്ടുള്ള ആറു വരിപ്പാത നിർമാണത്തിന്റെ ഭാഗമായി മാരാരിക്കുളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേർത്തല∙ ദേശീയപാത വികസനം പുരോഗമിക്കുമ്പോഴും മുൻപ് സ്ഥാപിച്ച ജപ്പാൻ ജലവിതരണ പൈപ്പുകൾ‍ മാറ്റി സ്ഥാപിക്കാൻ നടപടിയില്ല.മുൻപ് ജലം വിതരണം ചെയ്യാൻ സ്ഥാപിച്ച പൈപ്പുകൾക്ക് മുകളിലൂടെയാണ് റോഡ് വീതികൂട്ടി നിർമിക്കുന്നത്. ദേശീയപാത തുറവൂർ മുതൽ തെക്കോട്ടുള്ള ആറു വരിപ്പാത നിർമാണത്തിന്റെ ഭാഗമായി മാരാരിക്കുളം കളിത്തട്ടു വരെയുള്ള ഭാഗത്താണ് പൈപ്പിടലിൽ പ്രധാന തടസ്സം.

ഇവിടെ ചെറിയ ജലവിതരണ പൈപ്പുകൾ‍ (250 മില്ലിമീറ്റർ വ്യാസമുള്ളത്) പാതയ്ക്കും പുറത്ത് ഒന്നര മീറ്റർ ‍സ്ഥലത്ത് സ്ഥാപിച്ചു തുടങ്ങിയിരുന്നു. ഇവിടെ തന്നെ വലിയ പൈപ്പുകളും സ്ഥാപിക്കണമെന്ന നിർദേശമാണ് ദേശീയപാത വിഭാഗം നൽകിയിരിക്കുന്നത്. സർവീസ് റോഡുകളുടെ വശങ്ങളിൽ അടിയിലായി വലിയ പൈപ്പുകൾ‍ സ്ഥാപിക്കണമെന്ന നിർദേശം ജല അതോറിറ്റി മുന്നോട്ടുവച്ചെങ്കിലും പല ചർച്ചകൾ നടന്നിട്ടും അംഗീകരിച്ചിട്ടില്ല. പൈപ്പുകൾ‍ സ്ഥാപിക്കാൻ മറ്റു വഴികളില്ലെന്നാണ് ജല അതോറിറ്റിയുടെ നിലപാട്.

ADVERTISEMENT

നിലവിൽ ജലം കടന്നുപോകുന്ന വലുതും ചെറുതുമായ പൈപ്പുകൾ മാറ്റാതെ തന്നെയാണ് പുതിയ പാതയുടെ നിർമാണം നടക്കുന്നത്. പൈപ്പുകളുടെ വാൽവ് ചേംബറുകൾ ഉൾപ്പെടെ മാറ്റാതെ തന്നെ പുതിയ റോഡിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ പലയിടത്തും പൂർത്തിയാക്കി. 

നിലവിൽ പാതയ്ക്ക് അടിയിലുള്ള പൈപ്പുകൾ മാറ്റുന്നത് ചെലവ് കൂടും എന്നതിനാലാണ് പൈപ്പുകൾ മാറാത്തതെന്നാണ് ആരോപണം. ചേർത്തല താലൂക്കിൽ പൈപ്പുകൾ മാറ്റി പുതിയതു സ്ഥാപിക്കാൻ നേരത്തെ തന്നെ 60.3 കോടി അനുവദിച്ചിരുന്നു. ഹരിയാന ആസ്ഥാനമായുള്ള കമ്പനിക്കാണ് ഇതിന്റെ ചുമതല. ജല അതോറിറ്റിക്ക് പൈപ്പുകൾ സ്ഥാപിക്കുന്ന സ്ഥലത്തെ മേൽനോട്ട ചുമതല മാത്രമാണുള്ളത്. പൈപ്പുകൾ‍ എല്ലായിടത്തും എത്തിച്ചെങ്കിലും സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കാത്തത്.