തുറവൂർ∙ അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി അരൂർ ക്ഷേത്രം കവലയിലെ മീഡിയൻ അടയ്ക്കുമെന്ന് സൂചന. ദേശീയപാതയിലേക്ക് ഏറ്റവുമധികം വാഹനങ്ങൾ എത്തിച്ചേരുന്ന ജക്‌ഷനാണിത്.ഇവിടെ മീഡിയൻ വിടവിൽ ഉയരപ്പാതയുടെ തൂണ് നിർമിക്കുന്നതിന്റെ ഭാഗമായാണ് അടയ്ക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുറവൂർ∙ അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി അരൂർ ക്ഷേത്രം കവലയിലെ മീഡിയൻ അടയ്ക്കുമെന്ന് സൂചന. ദേശീയപാതയിലേക്ക് ഏറ്റവുമധികം വാഹനങ്ങൾ എത്തിച്ചേരുന്ന ജക്‌ഷനാണിത്. ഇവിടെ മീഡിയൻ വിടവിൽ ഉയരപ്പാതയുടെ തൂണ് നിർമിക്കുന്നതിന്റെ ഭാഗമായാണ് അടയ്ക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ച ശേഷമാകും തീരുമാനം. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. 

ഇവിടെ അടച്ചാൽ അരൂക്കുറ്റി, പാണാവള്ളി, അടക്കമുള്ള കിഴക്കൻ മേഖലയിലെ പഞ്ചായത്തുകളിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന യാത്രികരെയാണ് ഇത് സാരമായി ബാധിക്കുക. വാഹനങ്ങൾ അരൂർ അമ്പലം ജംക്‌ഷനിൽ നിന്ന് തെക്കോട്ട് പോയി പിന്നീട് ലഭ്യമായ യു ടേൺ തിരിഞ്ഞ് വേണം എറണാകുളം ഭാഗത്തേക്ക് പോകാൻ. മുൻപ് ക്ഷേത്രം കവലയിൽ നിന്നു 200 മീറ്റർ മാറി കെൽട്രോൺ ജംക്‌ഷനിൽ മീഡിയൻ തുറന്ന് വച്ചിരുന്നു. നിലവിൽ അത് അടച്ചു. 

ADVERTISEMENT

ഇനിയുള്ളത് ഒരു കിലോമീറ്ററോളം ദൂരം മാറി അരൂർ പെട്രോൾ പമ്പിന് സമീപമാണ് തുറന്നിട്ടുള്ളത്. ഇത് യാത്രക്കാരെ വട്ടം ചുറ്റിക്കും. എന്നാൽ, ഒറ്റ തൂൺ പൂർത്തീകരിച്ച ഏതെങ്കിലും ഭാഗം തുറന്ന് താൽക്കാലിക യു ടേൺ ഒരുക്കാനുള്ള ആലോചനയുണ്ട്. അമ്പലം ജംക്‌ഷനിലെ മീഡിയൻ വിടവ് അടയ്ക്കുന്നതിന് മുന്നോടിയായി ഉന്നതോദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കും.