കുട്ടനാട് ∙ കടയുടെ മുൻപിൽ പാർക്ക് ചെയ്ത സ്കൂട്ടർ പട്ടാപ്പകൽ മോഷ്ടിച്ചു. രാമങ്കരിയിലെ ഇറച്ചി വിൽപനശാല ഉടമയുടെ സ്കൂട്ടറാണു മോഷ്ടിച്ചത്. കുപ്പിയുമായി വെള്ളം ചോദിച്ച് എത്തിയ യുവാവാണു സ്കൂട്ടർ മോഷ്ടിച്ചത്.കടയുടെ മുൻവശത്തു കിടന്ന വാനിൽ ഇരുന്ന ഇതര സംസ്ഥാന തൊഴിലാളിയോടാണ് പ്രതി ഹിന്ദിയിൽ വെള്ളം ചോദിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടനാട് ∙ കടയുടെ മുൻപിൽ പാർക്ക് ചെയ്ത സ്കൂട്ടർ പട്ടാപ്പകൽ മോഷ്ടിച്ചു. രാമങ്കരിയിലെ ഇറച്ചി വിൽപനശാല ഉടമയുടെ സ്കൂട്ടറാണു മോഷ്ടിച്ചത്. കുപ്പിയുമായി വെള്ളം ചോദിച്ച് എത്തിയ യുവാവാണു സ്കൂട്ടർ മോഷ്ടിച്ചത്. കടയുടെ മുൻവശത്തു കിടന്ന വാനിൽ ഇരുന്ന ഇതര സംസ്ഥാന തൊഴിലാളിയോടാണ് പ്രതി ഹിന്ദിയിൽ വെള്ളം ചോദിച്ചത്. വാഹനത്തിൽ ഇരുന്നു കൊണ്ടു തന്നെ ഇതര സംസ്ഥാന തൊഴിലാളി കടയുടെ ഉള്ളിൽ വെള്ളം ഇരിക്കുന്ന സ്ഥലം കാണിച്ചു കൊടുത്തു.കടയ്ക്കുള്ളിൽ കയറി വെള്ളം എടുത്തശേഷം പുറത്തിറങ്ങിയ പ്രതി കടയുടെ മറ്റൊരു വശത്തു പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ എടുത്തു കൊണ്ടു പോവുകയായിരുന്നു.

സ്കൂട്ടറിൽ തന്നെ താക്കോൽ ഇട്ടിരുന്നു.സംഭവത്തിന്റെ സിസി ടിവി ദൃശ്യം ലഭിച്ചെങ്കിലും പ്രതിയെ പിടികൂടാൻ സാധിച്ചിട്ടില്ല. 30ന് ആയിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് പുറത്തു വിട്ടു പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുകയാണ്.വയനാട് റജിസ്ട്രേഷനുള്ള (കെഎൽ 12എൽ– 2838) നീല സ്കൂട്ടർ ആണ് മോഷണം പോയത്. പ്രതിയെ കുറിച്ചു സൂചന ലഭിക്കുന്നവർ രാമങ്കരി പൊലീസുമായി ബന്ധപ്പെടുക. 0477–2705532, 9497980290.