ആലപ്പുഴ ∙ എസ്എസ്എൽസി പരീക്ഷയിൽ ജില്ലയ്ക്കു സംസ്ഥാനത്ത് ഏഴാം സ്ഥാനം. വിജയശതമാനം 99.72. കഴിഞ്ഞ വർഷം 99.9 ശതമാനം വിജയവുമായി സംസ്ഥാനത്ത് മൂന്നാം സ്ഥാനത്തായിരുന്നു ജില്ല.ജില്ലയിൽ പരീക്ഷയെഴുതിയ 21609 വിദ്യാർഥികളിൽ 21,549 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. യോഗ്യത നേടാത്തത് 60 പേർ മാത്രം. പരീക്ഷയെഴുതിയ 10974

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ എസ്എസ്എൽസി പരീക്ഷയിൽ ജില്ലയ്ക്കു സംസ്ഥാനത്ത് ഏഴാം സ്ഥാനം. വിജയശതമാനം 99.72. കഴിഞ്ഞ വർഷം 99.9 ശതമാനം വിജയവുമായി സംസ്ഥാനത്ത് മൂന്നാം സ്ഥാനത്തായിരുന്നു ജില്ല. ജില്ലയിൽ പരീക്ഷയെഴുതിയ 21609 വിദ്യാർഥികളിൽ  21,549 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. യോഗ്യത നേടാത്തത് 60 പേർ മാത്രം.  പരീക്ഷയെഴുതിയ  10974 ആൺകുട്ടികളിൽ 10935 പേരും 10635 പെൺകുട്ടികളിൽ 10624 പേരും ഉപരിപഠനത്തിന് യോഗ്യത നേടി.

∙  4004 പേർ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടി. ഇതിൽ 2603 പെൺകുട്ടികളും 1401 ആൺകുട്ടികളുമാണ്.  ഫുൾ എപ്ലസ് നേടി വിദ്യാർഥികളുടെ എണ്ണത്തിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയാണ് മുന്നിൽ, 1499 പേർ. ആലപ്പുഴ– 1178, ചേർത്തല–1007, കുട്ടനാട്–320 എന്നിങ്ങനെയാണ് മറ്റു വിദ്യാഭ്യാസ ജില്ലകളിലെ മുഴുവൻ എ പ്ലസ് നേടിയവരുടെ എണ്ണം. 

ADVERTISEMENT

∙  വിദ്യാഭ്യാസ ജില്ലാ തലത്തിലുള്ള വിജയശതമാനത്തിലും മാവേലിക്കരയാണു മുന്നിൽ, 99.89. കുട്ടനാട്– 99.84, ആലപ്പുഴ–99.87, ചേർത്തല–99.38 എന്നിങ്ങനെയാണു മറ്റു വിദ്യാഭ്യാസ ജില്ലകളുടെ വിജയശതമാനം. ചേർത്തല വിദ്യാഭ്യാസജില്ലയിൽ 6634 പേർ പരീക്ഷയെഴുതിയതിൽ 6593 പേർ ഉപരിപഠനത്തിന് അർഹത നേടി. ആലപ്പുഴയിൽ 6175 പേർ പരീക്ഷയെഴുതി. ഇതിൽ 6167 പേർ ഉപരിപഠനത്തിന് അർഹരായി. മാവേലിക്കരയിൽ പരീക്ഷയെഴുതിയവർ 6960, ഇതിൽ 6952 പേർ ഉപരിപഠനത്തിന് അർഹത നേടി. കുട്ടനാട്ടിൽ 1840 പേർ പരീക്ഷയെഴുതിയതിൽ 1837 പേർ ഉപരിപഠനത്തിന് അർഹത നേടി. 

2022ലും ഇതേ വിജയം;പക്ഷേ രണ്ടാം സ്ഥാനം 
എസ്എസ്എൽസി പരീക്ഷയിൽ ജില്ല ഇത്തവണ നേടിയ അതേ വിജയശതമാനമായിരുന്നു 2022ലും. 99.72%. പക്ഷേ അന്നു വിജയശതമാനത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തായിരുന്നു ജില്ല. ഇക്കുറി ഏഴാം സ്ഥാനം മാത്രം. എസ്എസ്എൽസി പരീക്ഷയിൽ ജില്ല ഏറ്റവും മികച്ച വിജയശതമാനം നേടിയത് കഴിഞ്ഞ വർഷമായിരുന്നു.

ADVERTISEMENT

99.9%. വിജയശതമാനം 2022നേക്കാൾ കൂടിയെങ്കിലും സ്ഥാനം മൂന്നാമതായി. 2021ൽ 99.77% ആയിരുന്നു വിജയം. അത്തവണയും സംസ്ഥാനത്ത് മൂന്നാം സ്ഥാനമായിരുന്നു. എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചവരുടെ എണ്ണത്തിലും വർധനയുണ്ട്. കഴിഞ്ഞ വർഷം 3818 പേരാണ് നേട്ടം കൈവരിച്ചത്. ഇത്തവണ 4004  പേരായി വർധിച്ചു. 2022ൽ 2081 വിദ്യാർഥികളാണു ഫുൾ എ പ്ലസ് നേടിയത്.  

കുട്ടികൾ കുറവ് കുട്ടനാട്ടിൽ 
സംസ്ഥാനത്ത് ഏറ്റവും കുറവ് വിദ്യാർഥികൾ പരീക്ഷയെഴുതിയ വിദ്യാഭ്യാസ ജില്ല കുട്ടനാടാണ്. 1840 പേർ. ഇതിൽ 1837 പേരും ഉപരിപഠനത്തിനു യോഗ്യത നേടി. സംസ്ഥാനത്ത് ഏറ്റവും കുറവ് വിദ്യാർഥികൾ പരീക്ഷയെഴുതിയതു. ഇടനാട് എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലാണ്. ഒരാൾ മാത്രം പരീക്ഷയെഴുതിയെ ഇവിടെ 100 ശതമാനം വിജയം. 

ADVERTISEMENT

ജില്ലയിൽ പ്ലസ്‌ വൺ സീറ്റുകൾ അധികം
ആലപ്പുഴ∙ എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയവരേക്കാൾ പ്ലസ് വൺ സീറ്റുകൾ ജില്ലയിലുണ്ട്. 21,549  വിദ്യാർഥികളാണ് ജില്ലയിൽ നിന്ന് ഉന്നതപഠനത്തിന് യോഗ്യത നേടിയത്. ജില്ലയിൽ 22,369 പ്ലസ് വൺ സീറ്റുകളുണ്ട്. സയൻസ് ഗ്രൂപ്പിൽ 12,839 സീറ്റുകളും ഹ്യുമാനിറ്റീസിൽ 3300 സീറ്റുകളും കൊമേഴ്സിൽ 6500 സീറ്റുകളും ജില്ലയിലുണ്ട്.