തുറവൂരിൽ കെഎസ്ആർടിസി വോൾവോ ബസ് തകരാറിലായി; ഗതാഗതം തടസ്സപ്പെട്ടു
തുറവൂർ∙ കെഎസ്ആർടിസി വോൾവോ ബസ് തകരാറിലായി ഗതാഗതം തടസ്സപ്പെട്ടു. ദേശീയപാതയിൽ അരൂർ–തുറവൂർ ഉയരപ്പാത നടക്കുന്ന അരൂർ പള്ളിക്ക് സമീപം ഇന്ന് രാവിലെ 9നായിരുന്നു സംഭവം. ഇതുമൂലം ചേർത്തലയിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്ന യാത്രക്കാർ ദുരിതത്തിലായി. വാഹനങ്ങളുടെ നീണ്ട നിരയും പാതയിൽ പ്രത്യക്ഷമായിരുന്നു. നിർമാണത്തിന് ഉപയോഗിക്കുന്ന ക്രെയിൻ ഉപയോഗിച്ച് ബസ് പാതയിൽ നിന്നു നീക്കം ചെയ്താണ് ഗതാഗതക്കുരുക്ക് ഒഴിവാക്കിയത്. ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.