മാവേലിക്കര∙ഹരിപ്പാട് ഗിരിജ വധക്കേസിൽ പ്രതിയായ സഹോദരൻ ശ്രീജിത്തിനെ ജീവപര്യന്തം കഠിന തടവിനും 2 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു മാവേലിക്കര അഡീഷനൽ ജില്ലാ ആൻഡ് സെഷൻസ് കോടതി (മൂന്ന്) ജഡ്ജി എസ്.എസ്. സീന ഉത്തരവായി. വകുപ്പ് 326 പ്രകാരം 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും 447 പ്രകാരം 3 മാസം തടവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാവേലിക്കര ∙ കുടുംബ വസ്തു ലഭിക്കാത്തതിന്റെ വിരോധത്തിൽ സഹോദരിയെ മൺവെട്ടി ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സഹോദരനെ ജീവപര്യന്തം കഠിനതടവിനും 2 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു മാവേലിക്കര അഡീഷനൽ ജില്ലാ ആൻഡ് സെഷൻസ് കോടതി ജഡ്ജി (മൂന്ന്) എസ്.എസ്.സീന ഉത്തരവായി. ഹരിപ്പാട് പിലാപ്പുഴ വിഷ്ണുഭവനിൽ ഹരിക്കുട്ടന്റെ ഭാര്യ ഗിരിജയെ (44) കൊലപ്പെടുത്തിയ കേസിൽ ഗിരിജയുടെ സഹോദരൻ പിലാപ്പുഴ വാതല്ലൂർ വീട്ടിൽ ശ്രീജിത്തിനെ (മണിക്കുട്ടൻ–47) ആണു കോടതി ശിക്ഷിച്ചത്.

കൊലപാതകത്തിനു ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും അതിക്രമിച്ചു കടന്നതിനു 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ആക്രമിച്ചു ഗുരുതരമായി പരുക്കേൽപ്പിച്ചതിനു 3 മാസം തടവും ആണു കോടതി ശിക്ഷിച്ചത്. പിഴത്തുക കൊല്ലപ്പെട്ട ഗിരിജയുടെ മകൻവിഷ്ണുവിനു (28) നൽകണം. പിഴത്തുക അടച്ചില്ലെങ്കിൽ 2 വർഷം വീതം അധിക തടവ് അനുഭവിക്കണം. കേസിലെ രണ്ടാം പ്രതി ഹരിപ്പാട് ചെറുതന സാമ്പ്രാണ്ടിൽ കൃഷ്ണനെ വിട്ടയച്ച് കോടതി കഴിഞ്ഞ ദിവസം ഉത്തരവായിരുന്നു.2019 ഒക്ടോബർ 6നു ഉച്ചയ്ക്കു 2.30നു ഗിരിജയുടെ ഉടമസ്ഥതയിലുള്ള പിലാപ്പുഴ വാതല്ലൂർ വീട്ടുമുറ്റത്തായിരുന്നു സംഭവം.

ADVERTISEMENT

വീടും പരിസരവും വൃത്തിയാക്കുന്നതിന് എത്തിയ 2 ജോലിക്കാർക്കൊപ്പം ഗിരിജ നിൽക്കവേ കുടുംബ വീട് വാടകയ്ക്ക് കൊടുക്കുകയാണോ എന്നു ചോദിച്ചെത്തിയ ശ്രീജിത്തിനോടു വിൽക്കാൻ പോകുകയാണെന്നു ഗിരിജ പറഞ്ഞു. പ്രകോപിതനായ ശ്രീജിത്ത് മൺവെട്ടി കൊണ്ടു ആക്രമിച്ചു പരുക്കേൽപ്പിച്ചു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഗിരിജ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2019 നവംബർ 30നു മരിച്ചു.ഇപ്പോഴത്തെ ചാത്തന്നൂർ ഡിവൈഎസ്പി ബിജു വി. നായർ ആണ് ഒളിവിൽ പോയ പ്രതിയെ കണ്ടെത്തി 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷനു വേണ്ടി ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ കെ.സജികുമാർ ഹാജരായി.വീടും പരിസരവും വൃത്തിയാക്കുന്നതിന് എത്തിയ ദൃക്സാക്ഷികളായ നൗഷാദ്, അനിയൻ എന്നിവർ ഉൾപ്പെടെ 45 സാക്ഷികൾ, 20 തൊണ്ടി മുതലുകൾ, 93 രേഖകൾ എന്നിവ കോടതിയിൽ ഹാജരാക്കി. ഗിരിജയുടെ ഭർത്താവ് ഹരിക്കുട്ടൻ വിമുക്തഭടനാണ്. സംഭവസമയം ഇയാൾ എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുകയായിരുന്നു.

ADVERTISEMENT

വിധിയിൽ സന്തോഷമുണ്ട്: ഹരിക്കുട്ടൻ
പ്രതിക്കു ജീവപര്യന്തം ശിക്ഷ ലഭിച്ചതിൽ സന്തോഷമുണ്ടെന്നു കൊല്ലപ്പെട്ട ഗിരിജയുടെ ഭർത്താവ് വിമുക്തഭടനായ ഹരിക്കുട്ടൻ പറഞ്ഞു. മാനസിക ദൗർബല്യമുള്ള രാഖി, വിഷ്ണു എന്നിവരുടെ അമ്മയായ സഹോദരിയെ ആണു ശ്രീജിത് കൊലപ്പെടുത്തിയത്. അൽപമെങ്കിലും മനഃസാക്ഷി പ്രതി കാട്ടണമായിരുന്നു. അർഹിച്ച ശിക്ഷ ലഭിച്ചതിൽ സന്തോഷം ഉണ്ട്. കേസ് രമ്യതയിലാക്കാൻ പണം വാഗ്ദാനം ചെയ്തു ചിലർ സമീപിച്ചിരുന്നു. എന്നാൽ, അതൊക്കെ അതിജീവിച്ചു നീതി ലഭിക്കുന്നതിനു പൊലീസും പ്രോസിക്യൂഷനും തുണയായെന്നു ഹരിക്കുട്ടൻ പറഞ്ഞു.

ഭാവവ്യത്യസമില്ലാതെ പ്രതി
വിധി കേട്ടിട്ടും യാതൊരു കൂസലുമില്ലാത്ത മുഖഭാവത്തോടെയാണു പ്രതിയായ ശ്രീജിത് കോടതിയിൽ നിന്നത്. വിധിക്കു ശേഷം നടപടി പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി കോടതി വരാന്തയിൽ ഇരുന്ന ശ്രീജിത്തിനെ ഇടയ്ക്ക് പൊലീസുകാർ കോടതി വളപ്പിലെ കന്റീനിൽ കൊണ്ടുപോയി വെള്ളം വാങ്ങി നൽകി. അപ്പോഴും യാതൊരു ഭാവവ്യത്യാസം ഇല്ലാതെയാണു പ്രതി നടന്നത്.