ആലപ്പുഴ ∙ മഴക്കാലപൂർവ ശുചീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി അടിയന്തരമായി ആഴം കൂട്ടുന്നതിനും മാലിന്യം നീക്കുന്നതിനും വേണ്ടി 90 തോടുകളുടെ പേരുവിവരം കൗൺസിലർമാർ നൽകി. മഴക്കാല ശുചീകരണത്തിന് തോട്, ഓട എന്നിവ ഉണ്ടെങ്കിൽ ചേർക്കണമെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കൗൺസിലർമാരിൽ നിന്നും നിർദേശം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ മഴക്കാലപൂർവ ശുചീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി അടിയന്തരമായി ആഴം കൂട്ടുന്നതിനും മാലിന്യം നീക്കുന്നതിനും വേണ്ടി 90 തോടുകളുടെ പേരുവിവരം കൗൺസിലർമാർ നൽകി. മഴക്കാല ശുചീകരണത്തിന് തോട്, ഓട എന്നിവ ഉണ്ടെങ്കിൽ ചേർക്കണമെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കൗൺസിലർമാരിൽ നിന്നും നിർദേശം ആവശ്യപ്പെട്ടപ്പോഴാണ് കഴിഞ്ഞ രണ്ട് ദിവസമായി ഇത്രയും തോടുകളുടെ ലിസ്റ്റ് വന്നത്.പോള നിറഞ്ഞതിനെ തുടർന്നു നീരൊഴുക്കു നിലച്ച ആലപ്പുഴ–അമ്പലപ്പുഴ തോട് ഉടൻ ശുചീകരിക്കുന്നില്ലെങ്കിൽ പാലസ്, ചുങ്കം, തിരുമല, പഴവീട്, തിരുവമ്പാടി, കളർകോട് തുടങ്ങിയ വാർഡുകളിൽ വെള്ളക്കെട്ട് ഭീഷണി രൂക്ഷമാകുമെന്ന് കൗൺസിലർമാർ ചൂണ്ടിക്കാണിച്ചു.

അതേ സമയം ഇന്നലെ പെയ്ത മഴയിൽ എഎസ് കനാലിൽ ജലനിരപ്പ് ഉയർന്നതോടെ 150 ലേറെ വീടുകൾ വീണ്ടും ഭീഷണിയിലായി. കൊമ്മാടി പാലം മുതൽ തുമ്പോളി മാധവ സ്കൂളിന് പുറകുവശം വരെ കനാൽ കരകവിഞ്ഞൊഴുകി. പുതിയതായി നിർമിക്കുന്ന പോപ്പി, ആറാട്ടുവഴി പാലങ്ങളുടെ സമീപം ബണ്ട് നിർമിച്ചതോടെ നീരൊഴുക്കു നിലച്ചാണു കഴി‍ഞ്ഞ ദിവസം മുതൽ ജലനിരപ്പ് ഉയർന്നത്. ഇവിടെ വീടുകളും മുങ്ങി. തുടർന്നു ബണ്ടുകൾ മുറിച്ചു വിട്ടെങ്കിലും ഇന്നലത്തെ മഴയിൽ വീണ്ടും ജലനിരപ്പ് ഉയർന്ന് കൂടുതൽ വീടുകൾക്ക് ഭീഷണിയായി. തുടർന്നു കലക്ടറുടെ നിർദേശ പ്രകാരം തഹസിൽദാരുടെ ചുമതലയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് രാത്രി തന്നെ ബണ്ടുകൾ കൂടുതൽ വീതിയിലും ആഴത്തിലും മുറിച്ചു വിട്ടു.

ADVERTISEMENT

ഇടത്തോട്  ശുചീകരിച്ചത് 45 വാർഡുകളിൽ 
തോടുകളുടെ ശുചീകരണത്തിന് കഴിഞ്ഞ ഒരു വർഷത്തിനിടെ 1 കോടി രൂപയുടെ പദ്ധതികൾ തയാറാക്കി. ആദ്യഘട്ടമെന്ന നിലയിൽ ഒരു ലക്ഷം രൂപ വീതം വാർഡുതല ശുചീകരണത്തിനായി ടെൻഡർ നടപടികൾ പൂർത്തിയാക്കി. സീ വ്യൂ, സക്കരിയ ബസാർ, ആശ്രമം, മുനിസിപ്പൽ ഓഫിസ് വാർഡുകളിൽ മാത്രം കരാറുകാർ പ്രവൃത്തി എടുത്തിട്ടില്ല. കൂടാതെ പദ്ധതി ഭേദഗതിയുടെ ഘട്ടത്തിൽ 50 ലക്ഷം രൂപ വീണ്ടും വകയിരുത്തി. റാണി, ഷ‌ഡാമണി തോടുകളുടെ ശുചീകരണത്തിന് 25 ലക്ഷം രൂപയും വകയിരുത്തിയിരുന്നു. ഇതിന്റെ പ്രവൃത്തി കരാറുകാരൻ ഏറ്റെടുത്തിട്ടുണ്ട്. തോടുകളുടെ അടിയന്തിര ശുചീകരണത്തിന് 25 ലക്ഷം രൂപയുടെ പദ്ധതിക്കായി കൗൺസിലർമാരിൽ നിന്നും ലിസ്റ്റ് ആവശ്യപ്പെട്ടിരുന്നതായും നഗരസഭാധ്യക്ഷ അറിയിച്ചു.