മംഗളൂരു∙ രാജ്യാന്തര വിമാനത്താവളത്തിൽ കാർഗോയിൽ കടത്താൻ ശ്രമിച്ച 5 കിലോ സ്വർണം റവന്യു ഇന്റലിജൻസ് (ഡിആർഐ) പിടികൂടി. സ്വർണം കടത്താൻ ശ്രമിച്ചവർ ബെംഗളൂരുവിൽ പിടിയിലായി. ഉഡുപ്പിയിലെ സ്വരൂപ് മിനറൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ മനോഹർ കുമാർ പൂജാരി, കാർഗോ രൂപത്തിൽ സ്വർണക്കടത്തിനു മേൽനോട്ടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മംഗളൂരു∙ രാജ്യാന്തര വിമാനത്താവളത്തിൽ  കാർഗോയിൽ കടത്താൻ ശ്രമിച്ച 5 കിലോ സ്വർണം റവന്യു ഇന്റലിജൻസ് (ഡിആർഐ) പിടികൂടി.  സ്വർണം കടത്താൻ ശ്രമിച്ചവർ ബെംഗളൂരുവിൽ പിടിയിലായി. ഉഡുപ്പിയിലെ സ്വരൂപ് മിനറൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ മനോഹർ കുമാർ പൂജാരി, കാർഗോ രൂപത്തിൽ സ്വർണക്കടത്തിനു മേൽനോട്ടം വഹിക്കുന്ന മംഗളൂരു അശോക് നഗറിലെ ലോഹിത് ശ്രിയാൻ എന്നിവരാണു പിടിയിലായത്.

ഒന്നരക്കോടി രൂപയിലേറെ വിലവരുന്ന സ്വർണം ദുബായിൽ നിന്നാണ്  അയച്ചത് എന്നാണു വിവരം.ഖനനയന്ത്രത്തിന്റെ പൽച്ചക്രത്തിന്റെ രൂപത്തിലാണു സ്വർണം കടത്താൻ ശ്രമിച്ചത്.  ലോഹം കൊണ്ടു നിർമിച്ച കെയ്‌സുകളിൽ വലിയ വാഷർ രൂപത്തിലാക്കി അലുമിനിയം പൂശിയിരിക്കുകയായിരുന്നു. സ്കാനര്‍ ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണ് സ്വർണത്തിന്റെ അംശം സ്ഥിരീകരിച്ചത്. തുടർന്നു വർക്ക്ഷോപ്പിൽ കൊണ്ടുപോയി പൽച്ചക്രങ്ങൾ പിളർന്നാണ് അകത്ത് ഒളിപ്പിച്ച സ്വർണം കണ്ടെത്തിയത്. 4995 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു