ബെംഗളൂരു ∙ ഒൗട്ടർ റിങ് റോഡിനു പിന്നാലെ, ഹൊസൂർ റോഡിലും നായന്ദഹള്ളി റോഡിലും ബിഎംടിസി ബസുകൾക്കു മാത്രമായി പ്രത്യേക പാത (ബസ് ലെയ്ൻ) ഏർപ്പെടുത്താൻ‍ തയാറെടുത്ത് ബിഎംടിസി. റോഡിന്റെ ഇടതുവശത്തെ 3.5 മീറ്റർ ബിഎംടിസി ബസുകൾക്കു മാത്രമായി നീക്കിവച്ച് സിൽക്ബോർഡ് ജംക്‌ഷൻ മുതൽ സ്വാമി വിവേകാനന്ദ റോഡ് മെട്രോ സ്റ്റേഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ ഒൗട്ടർ റിങ് റോഡിനു പിന്നാലെ, ഹൊസൂർ റോഡിലും നായന്ദഹള്ളി റോഡിലും ബിഎംടിസി ബസുകൾക്കു മാത്രമായി പ്രത്യേക പാത (ബസ് ലെയ്ൻ) ഏർപ്പെടുത്താൻ‍ തയാറെടുത്ത് ബിഎംടിസി. റോഡിന്റെ ഇടതുവശത്തെ 3.5 മീറ്റർ ബിഎംടിസി ബസുകൾക്കു മാത്രമായി നീക്കിവച്ച് സിൽക്ബോർഡ് ജംക്‌ഷൻ മുതൽ സ്വാമി വിവേകാനന്ദ റോഡ് മെട്രോ സ്റ്റേഷൻ വരെ നടപ്പാക്കിയ ‘നിംബസ്’ (നിങ്ങളുടെ ബസ്) പദ്ധതി വിജയകരമായതിന്റെ പശ്ചാത്തലത്തിലാണിത്.

ഔട്ടർ റിങ് റോഡിനു സമാനമായി വളരെ തിരക്കേറിയ നായന്ദഹള്ളി, ഹൊസൂർ റോഡുകളിൽ ബസ് ലെയ്ൻ നടപ്പാക്കാൻ മഹാനഗരസഭ (ബിബിഎംപി), നഗര ഗതാഗത ഡയറക്ടറേറ്റ് (ഡൽറ്റ്), ട്രാഫിക് പൊലീസ് എന്നിവയുടെ കൂടി അനുമതി ലഭിക്കേണ്ടതുണ്ട്.

ADVERTISEMENT

മഞ്ഞവര പോര, ബാരിക്കേഡ് വേണം

എന്നാൽ, പുതിയ റോഡുകളിൽ പദ്ധതി നടപ്പാക്കും മുൻപ് ബസ് ‌ലെയ്നിലേക്കു സ്വകാര്യ വാഹനങ്ങൾ കടന്നു കയറാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. നിലവിൽ മഞ്ഞവര ഉപയോഗിച്ചാണ് ബസ് ലെയ്ൻ വേർതിരിച്ചിരിക്കുന്നത്.  എന്നാൽ, പലയിടത്തും ഇരുചക്രവാഹനങ്ങളും കാറുകളും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബസ് ലെയ്നിലേക്കു കടന്നുകയറുന്നുണ്ട്. 

ADVERTISEMENT

ആവശ്യത്തിനു ട്രാഫിക് പൊലീസിനെ നിയോഗിക്കുകയോ, മറ്റു വാഹനങ്ങൾ കയറാത്ത വിധം ബാരിക്കേഡ് ഉപയോഗിച്ച് ബസ് ലെയ്ൻ വേർതിരിക്കുക ചെയ്താൽ മാത്രമേ ഇൗ പ്രശ്നം പരിഹരിക്കാനാവൂ.