ബെംഗളൂരു ∙ ഇന്നലെയും സംസ്ഥാനത്തെ പകുതിയോളം പുതിയ കോവിഡ് രോഗികൾ മഹാരാഷ്ട്രയിൽ നിന്ന്. 101 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതർ 2283. ഇതിൽ മഹാരാഷ്ട്രയിൽ നിന്നെത്തിയത് 48 പേർ. തമിഴ്നാട്ടിൽ നിന്ന്- 21, ജാർഖണ്ഡിൽ നിന്ന്- 12, ഗുജറാത്തിൽ നിന്ന്-1 എന്നിങ്ങനെ ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ ഇന്നലെയും സംസ്ഥാനത്തെ പകുതിയോളം പുതിയ കോവിഡ് രോഗികൾ മഹാരാഷ്ട്രയിൽ നിന്ന്. 101 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതർ 2283. ഇതിൽ മഹാരാഷ്ട്രയിൽ നിന്നെത്തിയത് 48 പേർ. തമിഴ്നാട്ടിൽ നിന്ന്- 21, ജാർഖണ്ഡിൽ നിന്ന്- 12, ഗുജറാത്തിൽ നിന്ന്-1 എന്നിങ്ങനെ ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള രോഗബാധിതർ 82.

ഖത്തറിൽ നിന്ന് ദക്ഷിണകന്നഡ, ബാഗൽക്കോട്ടെ ജില്ലകളിലെത്തിയ 4 പ്രവാസികൾക്കും കോവിഡ്. പുതിയ പട്ടികയിൽ 12 വയസ്സിൽ താഴെയുള്ള 6 കുട്ടികളും. ചികിത്സയിലുള്ളത് 1489 പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി കോവിഡ് ചികിത്സയ്ക്ക് ഒരുക്കിയിരിക്കുന്നത് 28686 കിടക്ക സൗകര്യമാണ്. 18 പേർ തീവ്രപരിചരണ വിഭാഗത്തിൽ ഉൾപ്പെടെനിലവിൽ ചികിത്സയിലുള്ളവർ 1489. ഇതു താരതമ്യം ചെയ്യുമ്പോൾ മൊത്തം ശേഷിയുടെ 5.1% പേർ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളതെന്ന് കോവിഡ് സ്ഥിതിവിവര വാർത്താസമ്മേളനത്തിൽ മന്ത്രി എസ്.സുരേഷ് കുമാർ പറഞ്ഞു. 

ADVERTISEMENT

∙ രോഗമുക്തരായവർ- 748. ഇന്നലെ മാത്രം 43 പേരെ ഡിസ്ചാർജ് ചെയ്തു.
∙ വീടുകളിലും പൊതുക്വാറന്റീനുകളിലും നിരീക്ഷണത്തിലുള്ളവർ- 25852
∙ ഇതേവരെ 228914 സ്രവസാംപിൾ പരിശോധിച്ചതിൽ 223477 എണ്ണം നെഗറ്റീവ്. ബാക്കി ഫലം വരാനുണ്ട്.
∙ ഇന്നലെ മാത്രം പരിശോധിച്ച സ്രവസാംപിൾ- 9020. ഇതിൽ ഫലം വന്നത്- 8169

ബെംഗളൂരുവിൽ 2 രോഗികൾ

ADVERTISEMENT

∙ ബെംഗളൂരുവിൽ നിന്ന് ഇന്നലെ 2 രോഗികൾ. ജില്ലയിൽ ഇതേവരെ 276 കോവിഡ് ബാധിതർ. ചികിൽസയിലുള്ളവർ- 116. ഇന്നലെ ഒരാൾ ആശുപത്രി വിട്ടു.
∙ മണ്ഡ്യ-254, കലബുറഗി -157, ബെളഗാവി -141, യാദ്ഗീർ-140, ദാവനഗെരെ-136, ചിക്കബെല്ലാപുര-127 എന്നിങ്ങനെയാണ് ഇതേവരെ കൂടുതൽ കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്ത ജില്ലകളുടെ കണക്കുകൾ,
∙ ഇന്നലെ ഏറ്റവുമധികം രോഗികൾ ചിക്കദുർഗയിൽ-20.