ബെംഗളൂരു∙ വാഹനങ്ങളുടെ അമിത വേഗം തടയാൻ റാംപുകൾക്ക് പകരം തെർമോ പ്ലാസ്റ്റിക്കിൽ ഒരുക്കിയ വരകൾ വ്യാപകമാക്കുന്നു. റോഡുകളിൽ നിന്ന് ഉയർന്ന് നിൽക്കുന്ന റാംപുകളിൽ വാഹനങ്ങൾ കയറിയുള്ള അപകടങ്ങൾ കുറയ്ക്കാനെന്ന് ട്രാഫിക് പൊലീസ്. ഔട്ടർറിങ് റോഡിൽ 40 ഇടങ്ങളിലാണ് പുതിയ മാർക്കിങ് നടത്തിയിരിക്കുന്നത്. ഇടറോഡുകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙  വാഹനങ്ങളുടെ അമിത വേഗം തടയാൻ റാംപുകൾക്ക് പകരം തെർമോ പ്ലാസ്റ്റിക്കിൽ ഒരുക്കിയ വരകൾ വ്യാപകമാക്കുന്നു. റോഡുകളിൽ നിന്ന് ഉയർന്ന് നിൽക്കുന്ന റാംപുകളിൽ വാഹനങ്ങൾ കയറിയുള്ള അപകടങ്ങൾ കുറയ്ക്കാനെന്ന് ട്രാഫിക് പൊലീസ്.
 ഔട്ടർറിങ് റോഡിൽ 40 ഇടങ്ങളിലാണ് പുതിയ മാർക്കിങ് നടത്തിയിരിക്കുന്നത്. ഇടറോഡുകളിൽ നിന്ന് വാഹനങ്ങൾ അമിതവേഗതയിലെത്തുന്നത് തടയാൻ കൂടിയാണ് പുതിയ പരിഷ്കാരം.

വെള്ള, നീല, മഞ്ഞ നിറങ്ങളിലാണ് ലൈൻ വരച്ചിരിക്കുന്നത്.
 രാത്രിയിൽ തിളക്കം കൂട്ടാൻ പെയിന്റിനൊപ്പം ഗ്ലാസ് പൊടിയും ചേർത്ത് സാന്ദ്രത കൂട്ടിയാണ് തെർമോ പ്ലാസ്റ്റിക് മിശ്രിതം ഉണ്ടാക്കുന്നത്.
 കൂടുതൽ കാലം ഈട് നിൽക്കുമെന്നതിന് പുറമെ വാഹനങ്ങൾ വരയിൽ കയറുമ്പോൾ  ചെറിയ കുലുക്കവും അനുഭവപ്പെടും.

 രാത്രികാലങ്ങളിൽ വേഗതയിലെത്തുന്ന ചെറുവാഹനങ്ങൾ റാംപുകളിൽ തട്ടി അപകടത്തിൽപെടുന്നത് പതിവാണ്. റാംപുകൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്ന സൂചന ബോർഡുകൾ പലയിടങ്ങളിലും അപ്രത്യക്ഷമായിട്ട് മാസങ്ങളായി. ഇന്ത്യൻ റോഡ് കോൺഗ്രസ് മാനദണ്ഡമനുസരിച്ചാണ് തെർമോ പ്ലാസ്റ്റിക് പെയിന്റ് ഉപയോഗിച്ച് നിശ്ചിത ദൂരത്തിൽ വരകൾ സ്ഥാപിക്കുന്നത്.