ബെംഗളൂരു ∙ കേന്ദ്ര സർക്കാരിന്റെ കൃഷി നിയമങ്ങൾ പിൻവലിക്കില്ലെന്നും കർഷകരുടെ ജീവിതം സമ്പന്നമാക്കുന്ന നിയമം വരും ദിവസങ്ങളിൽ നടപ്പാക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കർഷകരുടെ കടുത്ത പ്രതിഷേധത്തിനിടെ ബെളഗാവിയിൽ നിറാനി ഗ്രൂപ്പിന്റെ എഥനോൾ പ്ലാന്റും മറ്റു വ്യവസായ സംരംഭങ്ങളും ഉദ്ഘാടനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ കേന്ദ്ര സർക്കാരിന്റെ കൃഷി നിയമങ്ങൾ പിൻവലിക്കില്ലെന്നും കർഷകരുടെ ജീവിതം സമ്പന്നമാക്കുന്ന നിയമം വരും ദിവസങ്ങളിൽ നടപ്പാക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.  കർഷകരുടെ കടുത്ത പ്രതിഷേധത്തിനിടെ ബെളഗാവിയിൽ നിറാനി ഗ്രൂപ്പിന്റെ എഥനോൾ പ്ലാന്റും മറ്റു വ്യവസായ സംരംഭങ്ങളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ കൃഷി നിയമങ്ങൾ നട പ്പാക്കുന്നതിലൂടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് നരേന്ദ്രമോദി സർക്കാരിന്റെ ലക്ഷ്യം. കോൺഗ്രസ് കർഷക വിരുദ്ധ പാർട്ടിയാണ്. കൃഷി നിയമം സംബന്ധിച്ച് കർഷകരെ തെറ്റിദ്ധരിപ്പിച്ച് വില കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണവർ.  ഭരണത്തിലിരുന്നപ്പോൾ കർഷകർക്കു വേണ്ടി ഒന്നു ചെയ്യാത്തവർ ഇപ്പോൾ മുതലക്കണ്ണീർ ഒഴുക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.

∙ എഥനോൾ  ഉൽപാദനം വർധിപ്പിക്കും

ADVERTISEMENT

2025 ആകുമ്പോഴേക്കും എഥനോൾ ഉൽപാദനം നിലവിലേതിന്റെ‍ 25% വർധിപ്പിക്കും. പെട്രോളിയം ഉൽപന്നങ്ങളുടെ ഉപയോഗം കുറയ്ക്കുകയാണ് ലക്ഷ്യം.  ഗൾഫ് രാജ്യങ്ങളിൽ നിന്നു പെട്രോളിയം ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാൻ രാജ്യം നല്ല തുക ചെലവഴിക്കുന്നുണ്ട്. എഥനോൾ ഉൽപാദനം കൂട്ടുന്നത് ഇന്ധന മേഖലയിൽ രാജ്യത്തിനു സ്വയം പര്യാപ്തത കൈവരിക്കാൻ സഹായിക്കുമെന്നും ഷാ പറഞ്ഞു.

വിമതരെ താക്കീത് ചെയ്ത് അമിത് ഷാ

ADVERTISEMENT

ബെംഗളൂരു ∙ മന്ത്രിസ്ഥാനം ലഭിക്കാത്തതിനെ തുടർന്നു മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്കെതിരെ കലാപക്കൊടി ഉയർത്തിയ ബിജെപി വിമത എംഎൽഎമാർക്കു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ താക്കീത്. അച്ചടക്കമില്ലായ്മയും പൊതുസ്ഥലത്തുള്ള വിഴുപ്പലക്കലും അവസാനിപ്പിക്കണം. കാരണം പാർട്ടിയാണ് വലുതെന്നും ബിജെപി കോർ കമ്മിറ്റി യോഗത്തിൽ അമിത് ഷാ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച നടന്ന മന്ത്രിസഭാ വികസനത്തിൽ സ്ഥാനം ലഭിക്കാത്ത സാമാജികർ പ്രത്യേകം സന്ദർശിച്ചു പരാതി നൽകുമെന്നു സൂചന ഉണ്ടായിരുന്നെങ്കിലും ഇവരെ കാണാൻ ഷാ കൂട്ടാക്കിയില്ല. ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, കർണാടകയുടെ ചുമതലയുള്ള അരുൺ സിങ്, മുഖ്യമന്ത്രി യെഡിയൂരപ്പ, ഉപമുഖ്യമന്ത്രി ഗോവിന്ദ് കർജോൾ, കേന്ദ്രമന്ത്രിമാരായ പ്രൾഹാദ് ജോഷി, സദാനന്ദ ഗൗഡ തുടങ്ങിയവരും പങ്കെടുത്തു.