ബെംഗളൂരു∙ നഗരത്തിലെ 26 പൊലീസ് സ്റ്റേഷനുകളിലെ വനിതാ ഹെൽപ് ഡെസ്കുകളിൽ സ്ത്രീകൾക്കായി കൗൺസലിങ് സൗകര്യം ആരംഭിച്ചു. നിംഹാൻസ് ആശുപത്രിയിൽ നിന്ന് പരിശീലനം ലഭിച്ച 2 പേർ ഓരോ സ്റ്റേഷനിലും ഹെൽപ് ഡെസ്കിൽ പ്രവർത്തിക്കും. പരാതികളുമായി എത്തുന്ന സ്ത്രീകൾക്ക് കാര്യങ്ങൾ തുറന്ന് പറയാനും പരാതികൾ സമർപ്പിക്കാനുമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ നഗരത്തിലെ 26 പൊലീസ് സ്റ്റേഷനുകളിലെ വനിതാ ഹെൽപ് ഡെസ്കുകളിൽ സ്ത്രീകൾക്കായി കൗൺസലിങ് സൗകര്യം ആരംഭിച്ചു. നിംഹാൻസ്  ആശുപത്രിയിൽ നിന്ന് പരിശീലനം ലഭിച്ച 2 പേർ  ഓരോ സ്റ്റേഷനിലും ഹെൽപ് ഡെസ്കിൽ പ്രവർത്തിക്കും.
പരാതികളുമായി എത്തുന്ന സ്ത്രീകൾക്ക് കാര്യങ്ങൾ തുറന്ന് പറയാനും പരാതികൾ സമർപ്പിക്കാനുമുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.ആദ്യഘട്ടത്തിൽ 50 സ്ത്രീകൾക്കാണു കൗൺസലിങ് പരിശീലനം നൽകിയിരിക്കുന്നത്.വിവിധ സന്നദ്ധ സംഘടനകളിൽ നിന്ന് തിരഞ്ഞെടുത്ത ഇവർ വനിതാ പൊലീസുകാർക്കൊപ്പം ചേർന്നാണ് പ്രവർത്തിക്കുക. രാവിലെ 8 മുതൽ രാത്രി 8വരെ 2 ഷിഫ്റ്റുകളിലായാണു ഹെൽപ് ഡെസ്ക് പ്രവർത്തിക്കുക.

സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെ കുറിച്ചു പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകാൻ കൂടുതൽ പേരും മടിക്കുകയാണ്. പുരുഷ പൊലീസുകാരുടെ മുന്നിൽ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള മടിയാണ് സ്ത്രീകളെ പിന്നോട്ട് നയിക്കുന്നത്. ഇതിന് ഒരു മാറ്റം വരുത്തുന്നതിനാണ് വനിതാ ഹെൽപ് ഡെസ്ക് ആരംഭിച്ചത്. തങ്ങൾ നേരിട്ട പ്രശ്നങ്ങൾ മടി കൂടാതെ   അവതരിപ്പിക്കാനും പരാതി തയാറാക്കി നൽകാനും ഇവർ സഹായിക്കും. കൗൺസലിങ് കൂടി ലഭിക്കുന്നതോടെ സ്കൂൾ വിദ്യാർഥിനികൾക്കുൾപ്പെടെ  കാര്യങ്ങൾ തുറന്ന് പറയാൻ കഴിയും. പൊലീസ് സ്റ്റേഷനുകളെ പേടിയോടെ കാണുന്ന അവസ്ഥയും ഇതോടെ മാറും..    ഇഷാ പാന്ത് ( പൊലീസ് ഡപ്യൂട്ടി കമ്മിഷണർ,
കമാൻഡ് സെന്റർ)