ബെംഗളൂരു ∙ സ്മാർട് സിറ്റി ഉൾപ്പെടെ തന്റെ നേതൃത്വത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളെല്ലാം വർഷാവസാനത്തോടെ പൂർത്തിയാകുമെന്നു മുഖ്യമന്ത്രി യെഡിയൂരപ്പ. സ്മാർട്ട് സിറ്റി റോഡുകളിൽ 20 വർഷം ഒരു കുഴി പോലും ഉണ്ടാകില്ല. ബെംഗളൂരുവിലെ എല്ലാ റോഡുകളും ഇത്തരത്തിൽ വികസിപ്പിക്കണം എന്നാണ് ആഗ്രഹം. ഇതിനു ഫണ്ടിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ സ്മാർട് സിറ്റി ഉൾപ്പെടെ തന്റെ നേതൃത്വത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളെല്ലാം വർഷാവസാനത്തോടെ പൂർത്തിയാകുമെന്നു മുഖ്യമന്ത്രി യെഡിയൂരപ്പ. സ്മാർട്ട് സിറ്റി റോഡുകളിൽ 20 വർഷം ഒരു കുഴി പോലും ഉണ്ടാകില്ല. ബെംഗളൂരുവിലെ എല്ലാ റോഡുകളും ഇത്തരത്തിൽ വികസിപ്പിക്കണം എന്നാണ് ആഗ്രഹം. ഇതിനു ഫണ്ടിന്റെ അഭാവം ഉണ്ടാകില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും എത്തുന്നവർക്കായി നഗരത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്നും ബെംഗളൂരുവിന്റെ വികസന ചുമതല കൂടിയുള്ള യെഡിയൂരപ്പ പറഞ്ഞു. 

വിധാൻ സൗധയുടെയും രാജ്ഭവന്റെയും സമീപത്തുള്ള ഇൻഫൻട്രി റോഡ്, പ്ലാനറ്റേറിയം റോഡ്, ഡിക്കിൻസൻ റോഡ് എന്നിവയുടെ നിർമാണവും അവസാന ഘട്ടത്തിലാണ്. സ്മാർട്ട് സിറ്റി പദ്ധതിയിൽ നവീകരണം നടക്കുന്ന 36 റോഡുകളിൽ 9 എണ്ണമാണ് ഇതുവരെ പൂർത്തിയായത്. വൈറ്റ് ടോപ്പിങ് നടന്നു കൊണ്ടിരിക്കുന്ന റോഡുകൾ പരിശോധിച്ച മുഖ്യമന്ത്രി കോറമംഗല കനാൽ നവീകരണ പുരോഗതിയും വിലയിരുത്തി.