ബെംഗളൂരു ∙ മൂന്നു ദിവസമായി പെയ്തിരുന്ന കനത്ത മഴ ശമിച്ചെങ്കിലും, വെള്ളപ്പൊക്ക ദുരിതമകലാതെ വടക്കൻ കർണാടകയും ഉത്തര കന്നഡയും. നദികൾ കരകവിഞ്ഞൊഴുകുന്നതിനെ തുടർന്ന് ഒട്ടേറെ ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. രക്ഷാപ്രവർത്തനങ്ങളുമായി ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകൾ രംഗത്തുണ്ട്. വടക്കൻ കർണാടകയിൽ ബെളഗാവി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ മൂന്നു ദിവസമായി പെയ്തിരുന്ന കനത്ത മഴ ശമിച്ചെങ്കിലും, വെള്ളപ്പൊക്ക ദുരിതമകലാതെ വടക്കൻ കർണാടകയും ഉത്തര കന്നഡയും. നദികൾ കരകവിഞ്ഞൊഴുകുന്നതിനെ തുടർന്ന് ഒട്ടേറെ ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. രക്ഷാപ്രവർത്തനങ്ങളുമായി ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകൾ രംഗത്തുണ്ട്. വടക്കൻ കർണാടകയിൽ ബെളഗാവി, ധാർവാഡ്, വിജയപുര, യാദ്ഗീർ, റായ്ച്ചൂർ, ഗദഗ്,ഹാവേരി, കലബുറഗി ജില്ലകളിലാണ് നാശനഷ്ടമേറെയും.

മഹാരാഷ്ട്രയിലെ ഡാമുകളിൽ നിന്നു സെക്കൻഡിൽ 2.75 ലക്ഷം ക്യുബിക് അടി വെള്ളം തുറന്നുവിടുന്നതിനെ തുടർന്ന് കൃഷ്ണാ നദി കരകവിഞ്ഞതാണ് നാശനഷ്ടങ്ങൾക്കു പിന്നിൽ. ഒട്ടേറെ വീടുകളും പാലങ്ങളും ഒലിച്ചുപോയി. ബെളഗാവി-പനജി ഹൈവേയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ബെളഗാവിക്കും ഉത്തര കന്നഡയ്ക്കുമിടെ വാഹനഗതാഗതം മുടങ്ങി. പുണെ- ബെംഗളൂരു ദേശീയ ഹൈവേ 4ൽ ഗതാഗതം പുനഃസ്ഥാപിക്കാനായില്ല. വേദഗംഗ, ഹിരണ്യകേശി നദികൾ കുത്തിയൊലിക്കുന്നതിനെ തുടർന്നാണ് രണ്ടാം ദിവസവും ഹൈവേ അടഞ്ഞു കിടക്കുന്നത്. ബെളഗാവിയിൽ 8795 പേരെ 89 ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിച്ചു. ഉത്തര കന്നഡയിൽ 81 ഗ്രാമങ്ങളാണ് മുങ്ങിയത്. 30 പാലങ്ങളും 50 വീടുകളും പൂർണമായി തകർന്നു.

ADVERTISEMENT

നഷ്ടപരിഹാരം ഉടൻ: മുഖ്യമന്ത്രി

വീടുകൾ തോറും സർവേ നടത്തി കെടുതി വിലയിരുത്തിയാലുടൻ നഷ്ടപരിഹാരം അനുവദിക്കുമെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പ ബെളഗാവിയിൽ പറഞ്ഞു. ബെളഗാവിയിലെ വെള്ളപ്പൊക്ക മേഖലകളിൽ ഹെലികോപ്റ്ററിൽ സഞ്ചരിച്ച് കെടുതി വിലയിരുത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പെരുവെള്ളത്തിൽ ഒറ്റപ്പെട്ടു പോകുന്ന ജനത്തെ മാറ്റിപ്പാർപ്പിക്കാൻ താൽക്കാലിക സംവിധാനങ്ങളും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ഉപമുഖ്യമന്ത്രിമാരായ ലക്ഷ്മൺ സാവദി, ഗോവിന്ദ് കർജോൾ, മന്ത്രിമാരായ ആർ.അശോക, ഉമേഷ് കട്ടി തുടങ്ങിയവരും മുഖ്യമന്ത്രിയെ അനുഗമിച്ചു.

∙ സംസ്ഥാനത്ത് കഴിഞ്ഞ 72 മണിക്കൂറിനിടെ 10 മരണം. കാണാതായത് 3 പേരെ.

∙ 134 വീടുകൾ പൂർണമായും 2480 എണ്ണം ഭാഗികമായും തകർന്നു.

ADVERTISEMENT

∙ പശ്ചിമഘട്ട മേഖലയിൽ വ്യാപകമായി മണ്ണിടിച്ചിലുണ്ടായത് 16 ഇടങ്ങളിൽ.  

∙ 237 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 22417 പേരെ മാറ്റിപ്പാർപ്പിച്ചു.

∙ ദുരന്തനിവാരണ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം 45 താലൂക്കുകളിലായി 283 ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ.

∙ 61000 ഹെക്ടർ കൃഷി വെള്ളത്തിനടിയിൽ.

ADVERTISEMENT

∙ 342 ട്രാൻസ്ഫോമറുകൾ തകർന്നു. 3502 വൈദ്യുതി പോസ്റ്റുകൾ ഒലിച്ചു പോയി.

∙ 213 സ്കൂൾ കെട്ടിടങ്ങൾ തകർന്നു.  

∙ 16 സംസ്ഥാന ദുരന്തനിവാരണ സേനാ ടീമുകളും 7 ദേശീയ ദുരന്തനിവാരണ ടീമുകളും രംഗത്ത്.

∙ ദക്ഷിണ കന്നഡ, ഉഡുപ്പി,ഉത്തര കന്നഡ, ശിവമൊഗ്ഗ, ചിക്കമഗളൂരു, ഹാസൻ, കുടക് ജില്ലകളിൽ റെഡ് അലർട്ട് തുടരുന്നു. ബെളഗാവിയിലും ധാർവാഡിലും ഓറഞ്ച് അലർട്ട്.