ബെംഗളൂരു ∙ രാജസ്ഥാനിൽ നിന്നുളള വാഹനമോഷണ സംഘത്തിലെ 3 പേർ നാഗർഭാവിയിൽ പിടിയിൽ. മോഷ്ടിച്ച 26 ബൈക്കുകൾ കണ്ടെടുത്തു. വികാസ് കുമാർ (20), ദശരഥ് (20), ദേവദാസ് (21) എന്നിവരാണ് പിടിയിലായത്. നാഗർഭാവിയിലെ വർക്‌ഷോപ്പിൽ ജോലി ചെയ്യുന്ന വികാസ്കുമാറാണ് സംഘത്തിന് നേതൃത്വം നൽകുന്നത്. മറ്റു 2 പേർ ഹാർഡ് വെയർ കടയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ രാജസ്ഥാനിൽ നിന്നുളള വാഹനമോഷണ സംഘത്തിലെ 3 പേർ നാഗർഭാവിയിൽ പിടിയിൽ. മോഷ്ടിച്ച 26 ബൈക്കുകൾ കണ്ടെടുത്തു. വികാസ് കുമാർ (20), ദശരഥ് (20), ദേവദാസ് (21) എന്നിവരാണ് പിടിയിലായത്.   നാഗർഭാവിയിലെ വർക്‌ഷോപ്പിൽ ജോലി ചെയ്യുന്ന വികാസ്കുമാറാണ് സംഘത്തിന് നേതൃത്വം നൽകുന്നത്. മറ്റു 2 പേർ ഹാർഡ് വെയർ കടയിലെ ജീവനക്കാരാണ്. കഴിഞ്ഞ ജനുവരിയിലാണ് ഇവർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ചത്.

ഇത് വിജയകരമായതോടെയാണ്  കൂടുതൽ മോഷണങ്ങൾ നടത്തിയത്. റജിസ്ട്രേഷൻ നമ്പർ ഉൾപ്പെടെ വ്യാജമായി നിർമിച്ചാണ് മോഷ്ടിച്ച ബൈക്കുകൾ ഓൺലൈനിലൂടെ വിൽപന നടത്തുന്നത്. ആഡംബര ജീവിതം നയിച്ചിരുന്ന ഇവർ  ഗ്രാമത്തിൽ നിന്ന് കൂടുതൽ യുവാക്കളെ പ്രലോഭിപ്പിച്ച് നഗരത്തിലെത്തിച്ചിരുന്നു. പകൽസമയം കടകളിൽ ജോലി ചെയ്ത് രാത്രിയിൽ കവർച്ച നടത്തുന്നതാണ് രീതി. മോഷ്ടിച്ച ബൈക്കിലിരിക്കുന്ന ചിത്രം ദശരഥ് അടുത്തിടെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് പിന്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്.