ബെംഗളൂരു ∙ ഒമിക്രോൺ വ്യാപനം കൂടി കണക്കിലെടുത്തുള്ള കേന്ദ്ര മുന്നറിയിപ്പിനെ തുടർന്ന് ബെംഗളൂരു ഉൾപ്പെടെ 4 ജില്ലകളിൽ അതീവ ജാഗ്രത. വ്യാപനം ഏറെയുള്ള ബെംഗളൂരുവിനെ കൂടാതെ തുമക്കൂരു, മൈസൂരു, ധാർവാഡ് ജില്ലകളിലാണ് കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കിയിരിക്കുന്നത്. തുമക്കൂരുവിൽ നവംബർ 19ന് 46 പേർക്ക് കോവിഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ ഒമിക്രോൺ വ്യാപനം കൂടി കണക്കിലെടുത്തുള്ള കേന്ദ്ര മുന്നറിയിപ്പിനെ തുടർന്ന് ബെംഗളൂരു ഉൾപ്പെടെ 4 ജില്ലകളിൽ അതീവ ജാഗ്രത. വ്യാപനം ഏറെയുള്ള ബെംഗളൂരുവിനെ കൂടാതെ തുമക്കൂരു, മൈസൂരു, ധാർവാഡ് ജില്ലകളിലാണ് കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കിയിരിക്കുന്നത്. തുമക്കൂരുവിൽ നവംബർ 19ന് 46 പേർക്ക് കോവിഡ് സ്ഥീരികരിച്ച സ്ഥാനത്ത് ഇക്കഴിഞ്ഞ 2ന് 116 പേരാണ് പോസിറ്റീവായത്. ഇന്നലെയിത് 8 പേരായി കുറഞ്ഞു.

ധാർവാഡിൽ 21%, ബെംഗളൂരുവിൽ 19, മൈസൂരുവിൽ 18.5 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസങ്ങളിലെ കോവിഡ് വ്യാപനം. ഇന്നലെ ബെംഗളൂരുവിൽ 256 പേരും, മൈസൂരുവിൽ10 പേരും ധാർവാഡിൽ 20 പേരും പോസിറ്റീവായി. കർണാടകയിലുടനീളം അടുത്ത 15 ദിവസത്തേക്ക് വിദേശങ്ങളിൽ നിന്നെത്തുവന്നവരിൽ ഉൾപ്പെടെ ആർടിപിസിആർ പരിശോധന ഊർജിതമാക്കാനും കേന്ദ്രം നിർദേശിച്ചു. പോസിറ്റീവാകുന്നവരുടെ സ്രവ സാംപിൾ ജനിതകമാറ്റ വകഭേദ പരിശോധനയ്ക്ക് അയയ്ക്കുന്നതിൽ വീഴ്ച വരുത്താൻ പാടില്ല. 

ADVERTISEMENT

2 വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടി കോവിഡ് ക്ലസ്റ്റർ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ കോവിഡ് ക്ലസ്റ്ററുകളായി മാറുന്നതാണ് ആരോഗ്യവകുപ്പിനെ ഏറ്റവുമധികം വലയ്ക്കുന്നത്. ചിക്കമഗളൂരു സീഗോഡിലെ ജവാഹർ നവോദയ സ്കൂളിൽ 59 വിദ്യാർഥികൾ ഉൾപ്പെടെ 69 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ശിവമൊഗ്ഗയിലെ സ്വകാര്യ നഴ്സിങ് കോളജിൽ മലയാളികൾ ഉൾപ്പെടെ 29 വിദ്യാർഥികൾ പോസിറ്റീവായി. ബെംഗളൂരു മൗണ്ട് കാർമൽ കോളജിൽ ഒരു വിദ്യാർഥിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

ADVERTISEMENT

സീഗോഡിലെ സ്കൂളിൽ കഴിഞ്ഞ ദിവസം 3 വിദ്യാർഥികളും 4 ജീവനക്കാരും പോസിറ്റീവായതിനെ തുടർന്ന് 418 പേരുടെ സ്രവ സാംപിൾ പരിശോധിച്ചതിൽ നിന്നാണ് നിലവിൽ 69 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. സ്കൂൾ താൽക്കാലികമായി അടച്ചുപൂട്ടിയതായും വിദ്യാർഥികളെ ക്യാംപസിൽ തന്നെ ക്വാറന്റീൻ ചെയ്തതായും ജില്ലാ ഹെൽത്ത് ഓഫിസർ ഡോ.എസ്.എൻ.ഉമേഷ് പറഞ്ഞു. ശിവമൊഗ്ഗയിലെ നഴ്സിങ് കോളജിൽ പോസിറ്റീവായവരിൽ പലർക്കും ലക്ഷണങ്ങളില്ലെന്ന് കലക്ടർ കെ.ബി.ശിവകുമാർ അറിയിച്ചു. സമീപ പ്രദേശങ്ങളിലെ താമസക്കാരുടെ സാംപിളുകളും പരിശോധിച്ചു വരികയാണ്.

വാക്സിനേഷൻ നിർബന്ധമാക്കിയതിന് എതിരായ ഹർജി തള്ളി

ADVERTISEMENT

ബെംഗളൂരു ∙ പതിനെട്ടു വയസ്സിനു മുകളിലുള്ളവരാണെങ്കിൽ, ഒറ്റ ഡോസ് കോവിഡ് പ്രതിരോധ കുത്തിവയ്പെങ്കിലും സ്വീകരിച്ച വിദ്യാർഥികളെയും അധ്യാപക–ഇതര ജീവനക്കാരെയും മാത്രം സ്കൂളുകളിലും കോളജുകളിൽ പ്രവേശിപ്പിച്ചാൽ മതിയെന്ന് ഹൈക്കോടതി. മംഗളൂരുവിൽ നിന്നുള്ള ഡോ.ശ്രീനിവാസ് കെ.കക്കിലയയുടെ ഹർജി തള്ളിയാണ് ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തിയുടെ അധ്യക്ഷതിലുള്ള ബെഞ്ച് ഇത് വ്യക്തമാക്കിയത്. കുത്തിവയ്പ് നിർബന്ധമാക്കി കൊണ്ടുള്ള  ജൂലൈയിലെ സർക്കാർ ഉത്തരവ് ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശ ലംഘനമാണെന്നാണ് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. കോവിഡ് മറ്റുള്ളവരിലേക്ക് പടരുന്നത് തടയാൻ കുത്തിവയ്പിന് പൂർണമായി കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ടെന്നും വാദിച്ചു. എന്നാൽ ഇത്തരം വാദങ്ങൾ അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.