ബെംഗളൂരു∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ബാംഗ്ലൂർ സർവകലാശാല ക്യാംപസിനു സമീപം യുദ്ധകാലാടിസ്ഥാനത്തിൽ ടാർ ചെയ്ത റോഡ് 2 ദിവസം കൊണ്ട് പൊളിഞ്ഞു തുടങ്ങി. മൈസൂരു റോഡിൽനിന്നും ബെംഗളൂരു സർവകലാശാലയിലേക്കുള്ള 3.6 കിലോമീറ്റർ റോഡിലാണ് വീണ്ടും കുഴികളായത്. തിങ്കളാഴ്ച നഗരത്തിലെത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ബാംഗ്ലൂർ സർവകലാശാല ക്യാംപസിനു സമീപം യുദ്ധകാലാടിസ്ഥാനത്തിൽ ടാർ ചെയ്ത റോഡ് 2 ദിവസം കൊണ്ട് പൊളിഞ്ഞു തുടങ്ങി.

 മൈസൂരു റോഡിൽനിന്നും ബെംഗളൂരു സർവകലാശാലയിലേക്കുള്ള 3.6 കിലോമീറ്റർ റോഡിലാണ് വീണ്ടും കുഴികളായത്. 

ADVERTISEMENT

തിങ്കളാഴ്ച നഗരത്തിലെത്തിയ പ്രധാനമന്ത്രി, ബി.ആർ അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് സർവകലാശാലയിലേക്കു പോയത് ഈ റോഡിലൂടെയായിരുന്നു. 

അന്നേദിവസം രാത്രിയുണ്ടായ കനത്ത മഴയിലാണ് റോഡിൽ കുഴികളുണ്ടായത്.

ADVERTISEMENT

6 കോടി രൂപയാണ് റോഡിന്റെ ടാറിങ്ങിനായി ബിബിഎംപി ചെലവഴിച്ചത്. ഒരാഴ്ച കൊണ്ടായിരുന്നു നിർമാണം.

റോഡിനടിയിലൂടെ കടന്നു പോകുന്ന പൈപ്പ‌്‌ലൈനിന്റെ ചോർച്ചയാണ് റോഡിന്റെ തകർച്ചയ്‌ക്കു കാരണമെന്നാണ് ബിബിഎംപി അധികൃതർ നൽകുന്ന വിശദീകരണം. 

ADVERTISEMENT

ഏപ്രിലിലും പ്രധാനമന്ത്രിയുടെ സന്ദർശനം പ്രഖ്യാപിച്ചതിനെത്തുടർന്ന് ഈ റോഡ് ടാർ ചെയ്തിരുന്നു.

 എന്നാൽ സന്ദർശനം പിന്നീടു റദ്ദാക്കി. അന്നും ദിവസങ്ങൾക്കുശേഷം റോ‍ഡ് സമാനമായി തകർന്നതായി നാട്ടുകാർ പരഞ്ഞു.

പ്രധാനമന്ത്രിയുടെ സന്ദർശന മാനദണ്ഡങ്ങൾ പാലിക്കുന്നതിനായാണ് തിരക്കുപിടിച്ചു റോഡ് ടാറു ചെയ്തതെന്ന് ബിബിഎംപി സ്പെഷൽ കമ്മിഷണർ പി.എൻ രവീന്ദ്ര പറഞ്ഞു.