ബെംഗളൂരു ∙ പ്രതിദിനം 100 കിലോയിലേറെ ജൈവ മാലിന്യം പുറംതള്ളുന്ന കെട്ടിട സമുച്ചയങ്ങളിൽ കംപോസ്റ്റ് പ്ലാന്റുകൾ നിർമിക്കും, ഇതിന്റെ ഭാഗമായ ബിബിഎംപി സർവേ പുരോഗമിക്കുന്നു. അപ്പാർട്മെന്റുകൾ, കമ്യൂണിറ്റി ഹാളുകൾ, ഐടി ടെക് പാർക്കുകൾ ഹോട്ടലുകൾ, വിവാഹ മണ്ഡപങ്ങൾ, സൂപ്പർ മാർക്കറ്റുകൾ, മാളുകൾ, സർക്കാർ ഓഫിസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ പ്രതിദിനം 100 കിലോയിലേറെ ജൈവ മാലിന്യം പുറംതള്ളുന്ന കെട്ടിട സമുച്ചയങ്ങളിൽ കംപോസ്റ്റ് പ്ലാന്റുകൾ നിർമിക്കും, ഇതിന്റെ ഭാഗമായ ബിബിഎംപി സർവേ പുരോഗമിക്കുന്നു. അപ്പാർട്മെന്റുകൾ, കമ്യൂണിറ്റി ഹാളുകൾ, ഐടി ടെക് പാർക്കുകൾ ഹോട്ടലുകൾ, വിവാഹ മണ്ഡപങ്ങൾ, സൂപ്പർ മാർക്കറ്റുകൾ, മാളുകൾ, സർക്കാർ  ഓഫിസ് കോംപ്ലക്സുകൾ, ഫാക്ടറികൾ തുടങ്ങി 3200 വലിയ കെട്ടിടങ്ങൾ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. 

ഉറവിടങ്ങളിൽ തന്നെയുള്ള മാലിന്യ സംസ്കരണത്തിനായി വൻകിട കെട്ടിട സമുച്ചയങ്ങളിൽ കംപോസ്റ്റ് പ്ലാന്റുകൾ നിർബന്ധമാക്കി നഗരവികസന വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതേത്തുടർന്നാണു സർവേ. 

ADVERTISEMENT

കംപോസ്റ്റ് ആര് ഏറ്റെടുക്കും

അതേസമയം ജൈവമാലിന്യം സംസ്കരിച്ചുണ്ടാക്കുന്ന കംപോസ്റ്റ് നിശ്ചിത വിലയ്ക്കെടുക്കുന്നതു സംബന്ധിച്ച് ബിബിഎംപി വ്യക്തമായ മാനദണ്ഡം രൂപീകരിക്കണമെന്ന് ബെംഗളൂരു അപ്പാർട്മെന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ദിവസം കുറഞ്ഞത് 100 കിലോഗ്രാം മാലിന്യം സംസ്കരിച്ചാൽ ഒരു മാസം ഒന്നര ടൺ കംപോസ്റ്റെങ്കിലും ലഭിക്കും. ഇതു അപ്പാർട്മെന്റുകളിലും മറ്റും കുന്നുകൂടുന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്. ഇതിനു കൂടി ബിബിഎംപി മുൻകൈയെടുക്കണമെന്നും അവർ പറഞ്ഞു.

ADVERTISEMENT

സംസ്കരണ പ്ലാന്റ് നിർബന്ധമാക്കും

സർവേ പൂർത്തിയാകുന്നതോടെ കംപോസ്റ്റ് നിർമാണ പ്ലാന്റുകൾ നിർബന്ധമാക്കും.സ്വന്തം പ്ലാന്റുകൾ സ്ഥാപിക്കാൻ സ്ഥല സൗകര്യമില്ലാത്ത കെട്ടിടങ്ങളിലെ മാലിന്യം പൊതു പ്ലാന്റുകളിൽ സംസ്കരിക്കാൻ സജ്ജീകരണം ഒരുക്കുമെന്നും ബിബിഎംപി സ്പെഷൽ കമ്മിഷണർ ഡോ.ഹരീഷ് കുമാർ പറഞ്ഞു. 

ADVERTISEMENT

5000 ടൺ മാലിന്യമാണ് നഗരം പ്രതിദിനം പുറന്തള്ളുന്നത്. ഇതിൽ 1800 ടണ്ണും വാണിജ്യ വ്യവസായ സ്ഥാപനങ്ങളിലും അപ്പാർട്മെന്റുകളിലും നിന്നുള്ളവയാണ്. ഉപേക്ഷിക്കപ്പെട്ട ക്വാറികളിലും മറ്റുമാണ് ബിബിഎംപി നിലവിൽ നഗര മാലിന്യം തള്ളുന്നത്. പലയിടങ്ങളിലും പരിസ്ഥിതി, ആരോഗ്യ പ്രശ്നം ഉയർത്തി പ്രദേശവാസികൾ രംഗത്തുണ്ട്.