ബെംഗളൂരു ∙ ടിപ്പു സുൽത്താന്റെ ജീവിതത്തിലെ നിർണായക കാലഘട്ടങ്ങൾക്കു സാക്ഷിയായ ഗവിപുരത്തെ സമ്മർ പാലസ് ചരിത്രാന്വേഷകരുടെ ഇഷ്ടകേന്ദ്രമാണ്. കലാശിപാളയത്തെ തിരക്കിനിടയിലും പാരമ്പര്യ തനിമയുമായി നിലകൊള്ളുന്ന കൊട്ടാരം കാണാൻ ഇന്നും സന്ദർശകരുടെ തിരക്കാണ്. 1791ലാണ് ടിപ്പു സുൽത്താൻ വേനൽ വസതിയായി ഉപയോഗിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ ടിപ്പു സുൽത്താന്റെ ജീവിതത്തിലെ നിർണായക കാലഘട്ടങ്ങൾക്കു സാക്ഷിയായ ഗവിപുരത്തെ സമ്മർ പാലസ് ചരിത്രാന്വേഷകരുടെ ഇഷ്ടകേന്ദ്രമാണ്. കലാശിപാളയത്തെ തിരക്കിനിടയിലും പാരമ്പര്യ തനിമയുമായി നിലകൊള്ളുന്ന കൊട്ടാരം കാണാൻ ഇന്നും സന്ദർശകരുടെ തിരക്കാണ്. 1791ലാണ് ടിപ്പു സുൽത്താൻ വേനൽ വസതിയായി ഉപയോഗിക്കാൻ പാലസ് നിർമിച്ചത്. 10 വർഷം മുൻപ് പിതാവ് ഹൈദർ അലി ആരംഭിച്ച നിർമാണം ടിപ്പു സുൽത്താൻ ഏറ്റെടുത്ത് പൂർത്തിയാക്കുകയായിരുന്നു.

വേനൽക്കാലത്തെ വസതിയൊടൊപ്പം മൈസൂരു നാട്ടുരാജ്യത്തിലെ ദർബാറും ഇവിടെ നടന്നിരുന്നു. ടിപ്പുവിന്റെ മരണത്തോടെ കൊട്ടാരം ബ്രിട്ടിഷുകാരുടെ അധീനതയിലായി. വർഷങ്ങളോളം ബ്രിട്ടിഷ് സർക്കാരിന്റെ ഭരണനിർവഹണത്തിനുള്ള സെക്രട്ടേറിയറ്റായി ഇവിടം ഉപയോഗിച്ചിരുന്നു. 1951 മുതൽ‍ ദേശീയ സ്മാരകമായി പ്രഖ്യാപിച്ച് പാലസിനെ സംരക്ഷിച്ചു വരികയാണ്.കല്ലും തടിയും ഉപയോഗിച്ചാണ് പാലസ് നിർമിച്ചിട്ടുള്ളത്. ടിപ്പു സുൽത്താൻ ഉപയോഗിച്ചിരുന്ന വാളും അധികാരദണ്ഡും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. 

ADVERTISEMENT

ഒപ്പം അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള ചെറുവിവരണങ്ങളുമുണ്ട്. കാലപ്പഴക്കം പാലസിന്റെ വിവിധ ഭാഗങ്ങളെ ബാധിച്ചിട്ടുണ്ട്. സന്ദർശകരെ കാണുന്നതിനു ടിപ്പു നിലയുറപ്പിച്ചിരുന്ന രണ്ടാം നിലയിലെ ബാൽക്കണിയിലേക്ക് ഇപ്പോൾ കടക്കാനാകില്ല. എന്നാൽ പാലസിന്റെ കെട്ടുറപ്പിനു കാര്യമായ പ്രശ്നങ്ങളില്ല.2019ൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പാലസിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. പാരമ്പര്യവും ചരിത്രപരമായ അവശേഷിപ്പുകളും നഷ്ടമാകാത്ത രീതിയിലായിരുന്നു നവീകരണം. കെആർ മാർക്കറ്റ് മെട്രോ സ്റ്റേഷനിൽ നിന്നു 100 മീറ്റർ മാത്രം അകലെയാണ് സമ്മർ പാലസ്.