ബെംഗളൂരു∙ യശ്വന്ത്പുര, കന്റോൺമെന്റ് സ്റ്റേഷനുകളിൽ നിന്ന് പുറപ്പെടുന്ന 6 ട്രെയിനുകൾ കൂടി 15 മുതൽ ബയ്യപ്പനഹള്ളി വിശ്വേശ്വരായ ടെർമിനിലിലേക്ക് (എസ്എംവിബി) മാറ്റുന്നു. ജൂൺ 6ന് പ്രവർത്തനം തുടങ്ങിയ ടെർമിനലിൽ നിന്ന് നിലവിൽ 3 എക്സ്പ്രസ് ട്രെയിനുകളും 2 മെമു ട്രെയിനുകളുമാണു പുറപ്പെടുന്നത്. ഹാട്ടിയ–ബെംഗളൂരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ യശ്വന്ത്പുര, കന്റോൺമെന്റ് സ്റ്റേഷനുകളിൽ നിന്ന് പുറപ്പെടുന്ന 6 ട്രെയിനുകൾ കൂടി 15 മുതൽ ബയ്യപ്പനഹള്ളി വിശ്വേശ്വരായ ടെർമിനിലിലേക്ക് (എസ്എംവിബി) മാറ്റുന്നു. ജൂൺ 6ന് പ്രവർത്തനം തുടങ്ങിയ ടെർമിനലിൽ നിന്ന് നിലവിൽ 3 എക്സ്പ്രസ് ട്രെയിനുകളും 2 മെമു ട്രെയിനുകളുമാണു പുറപ്പെടുന്നത്. ഹാട്ടിയ–ബെംഗളൂരു കന്റോൺമെന്റ്, ഭുവനേശ്വർ–ബെംഗളൂരു കന്റോൺമെന്റ്, ഹൗറ–യശ്വന്ത്പുര, ഹാട്ടിയ–യശ്വന്ത്പുര, ടാറ്റനഗർ–യശ്വന്ത്പുര, മുസാഫർപുർ–യശ്വന്ത്പുര ട്രെയിനുകളാണ് ബയ്യപ്പനഹള്ളിയിലേക്കു മാറ്റുന്നത്. 

ബാനസവാടിയിൽ നിന്ന് പുറപ്പെട്ടിരുന്ന എറണാകുളം സൂപ്പർഫാസ്റ്റ്, കൊച്ചുവേളി ഹംസഫർ എക്സ്പ്രസ്, പട്ന ഹംസഫർ എക്സ്പ്രസ് ട്രെയിനുകളാണ് ആദ്യഘട്ടത്തിൽ ബയ്യപ്പനഹള്ളിയിലേക്ക് മാറ്റിയത്. കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പുര ടെർമിനലുകളിലെ തിരക്കു കുറയ്ക്കുന്നതിന്റെ ഭാഗമായാണു നടപടി. ഈ വർഷം 30 ദീർഘദൂര ട്രെയിനുകൾ ബയ്യപ്പനഹള്ളിയിലേക്ക് മാറ്റാനാണ് ദക്ഷിണ പശ്ചിമ റെയിൽവേ ലക്ഷ്യമിടുന്നത്. 

ADVERTISEMENT

ലാൽബാഗ് എക്സ്പ്രസ് @ 30

ബെംഗളൂരു∙ ബെംഗളൂരു–ചെന്നൈ ലാൽബാഗ് എക്സ്പ്രസിന് 30 വയസ്സ്. ബെംഗളൂരു സിറ്റി സ്റ്റേഷനെയും ചെന്നൈ സെൻട്രൽ സ്റ്റേഷനെയും ബന്ധിപ്പിച്ച് 1992 ജൂലൈ 1നാണ് ലാൽബാഗ് എക്സ്പ്രസ് പ്രതിദിന സർവീസ് ആരംഭിച്ചത്. 1994 മേയ് 11ന് ചെന്നൈ–മൈസൂരു ശതാബ്ദി എക്സ്പ്രസ് ആരംഭിക്കുന്നതിന് മുൻപ് ഇരുനഗരങ്ങളെ ബന്ധിപ്പിച്ചു കുറഞ്ഞ സമയം കൊണ്ട് ഓടിയെത്തിയിരുന്ന ലാൽബാഗ് എക്സ്പ്രസിന് പഴയ തലമുറയ്ക്കൊപ്പം പുതുതലമുറയിലും ആരാധകർ ഏറെയാണ്. 

ADVERTISEMENT

തുടക്കത്തിൽ 362 കിലോമീറ്റർ ദൂരം 5 മണിക്കൂർ 15 മിനിറ്റിനുള്ളിൽ പിന്നിട്ടിരുന്നു. ബെംഗളൂരു കന്റോൺമെന്റ്, കാട്പാടി എന്നിവിടങ്ങളിൽ മാത്രമായിരുന്നു സ്റ്റോപ്പ്. യാത്രക്കാരുടെ സമ്മർദത്തെ തുടർന്ന് പിന്നീട് സ്റ്റേഷനുകളുടെ എണ്ണം 11 ആയി. വൈദ്യുതീകരണവും പാത ഇരട്ടിപ്പിക്കലും പൂർത്തിയായതോടെ ഇപ്പോൾ 6 മണിക്കൂർ കൊണ്ട് ട്രെയിൻ ഓടിയെത്തുന്നുണ്ട്. രാവിലെ 6.20നു കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 12.15ന് ചെന്നൈ സെൻട്രലിലെത്തും.