ബെംഗളൂരു∙ മൈസൂരു റൂട്ടിൽ അടുത്ത മാസം മുതൽ കർണാടക ആർടിസിയുടെ ഇലക്ട്രിക് ബസുകൾ സർവീസ് ആരംഭിക്കും. ആദ്യമായാണ് ജില്ലാന്തര യാത്രയ്ക്ക് കർണാടക ആർടിസി ഇലക്ട്രിക് ബസുകൾ ഉപയോഗിക്കുന്നത്. ഒറ്റ ചാർജിൽ 300 കിലോമീറ്ററിലേറെ സഞ്ചരിക്കാനാകുന്ന ബസുകൾ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒലെക്ട്ര ഗ്രീൻടെക് എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ മൈസൂരു റൂട്ടിൽ അടുത്ത മാസം മുതൽ കർണാടക ആർടിസിയുടെ ഇലക്ട്രിക് ബസുകൾ സർവീസ് ആരംഭിക്കും. ആദ്യമായാണ് ജില്ലാന്തര യാത്രയ്ക്ക് കർണാടക ആർടിസി ഇലക്ട്രിക് ബസുകൾ ഉപയോഗിക്കുന്നത്. ഒറ്റ ചാർജിൽ 300 കിലോമീറ്ററിലേറെ സഞ്ചരിക്കാനാകുന്ന ബസുകൾ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒലെക്ട്ര ഗ്രീൻടെക് എന്ന കമ്പനിയാണു വാടക അടിസ്ഥാനത്തിൽ നൽകുക.

 ആദ്യ ബസ് ഡിസംബർ 15ന് എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി 15ഓടെ 25 ബസുകൾ കൂടി സർവീസ് തുടങ്ങുമെന്നും കർണാടക ആർടിസി എംഡി വി.അൻപു കുമാർ പറഞ്ഞു. മൈസൂരു, വിരാജ്പേട്ട്, മഡിക്കേരി, ദേവനഗരെ, ശിവമൊഗ്ഗ, ചിക്കമംഗളൂരു എന്നിവിടങ്ങളിലേക്കാകും ബസുകൾ സർവീസ് നടത്തുക. ഈ സ്റ്റേഷനുകളിൽ ചാർജിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ ബിഎസ്–6 സീരിസിലുള്ള വോൾവോയുടെ 20 മൾട്ടി ആക്സിസ് സ്ലീപ്പർ ബസുകളും വാങ്ങാൻ കോർപറേഷൻ തീരുമാനിച്ചിട്ടുണ്ട്.

ADVERTISEMENT

പേരു നിർദേശിക്കുന്നവർക്ക് സമ്മാനം

ഇലക്ട്രിക്, വോൾവോ സ്ലീപ്പർ ബസ്‍ സർവീസുകൾക്കു പേരും ഗ്രാഫിക്സും നിർദേശിക്കാൻ മത്സരവുമായി കർണാടക ആർടിസി. ആകർഷകമായ പേരും ടാഗ്‌ലൈനും നിർദേശിക്കുന്നവർക്കു 10,000 രൂപയും ഗ്രാഫിക്സിന് 25,000 രൂപയും സമ്മാനമായി ലഭിക്കും. cpro@ksrtc.org എന്ന മെയിലിലേക്കാണു നിർദേശങ്ങൾ അയയ്ക്കേണ്ടത്.