ബെംഗളൂരു∙ സാമ്പത്തിക വർഷാവസാനത്തോടെ ബിബിഎംപി കരാറുകാർ യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണി നടത്തുന്ന നഗരത്തിലെ റോഡുകൾ അതേ വേഗത്തിൽ പൊട്ടിപ്പൊളിയുന്നെന്ന് പരാതി. വേനൽമഴയിൽ ടാറിളകി മിക്കയിടങ്ങളിലും കുഴികൾ രൂപപ്പെട്ടു തുടങ്ങി. വേണ്ടത്ര ബിറ്റുമിൻ ഉപയോഗിക്കാതെ നടത്തുന്ന ടാറിങ്് ചെറുമഴയിൽ പോലും തകരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ സാമ്പത്തിക വർഷാവസാനത്തോടെ ബിബിഎംപി കരാറുകാർ യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണി നടത്തുന്ന നഗരത്തിലെ റോഡുകൾ അതേ വേഗത്തിൽ പൊട്ടിപ്പൊളിയുന്നെന്ന് പരാതി. വേനൽമഴയിൽ ടാറിളകി മിക്കയിടങ്ങളിലും കുഴികൾ രൂപപ്പെട്ടു തുടങ്ങി. വേണ്ടത്ര ബിറ്റുമിൻ ഉപയോഗിക്കാതെ നടത്തുന്ന ടാറിങ്് ചെറുമഴയിൽ പോലും തകരുന്നു. ടാർ ഇളകി റോഡിൽ മെറ്റൽ പരക്കുന്നത് അപകടഭീഷണിയും ഉയർത്തുന്നു.

മഹാലക്ഷ്മി ലേഔട്ട്, മാഗഡി റോഡ്, മല്ലേശ്വരം, ന്യൂ ബിഇഎൽ റോഡ്, എച്ച്എസ്ആർ ലേഔട്ട്, ഗാന്ധിനഗർ, ശിവാജിനഗർ, സി.വി രാമൻനഗർ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയാണു റോഡ് റീടാറിങ് നടത്തിയത്. ഇവിടങ്ങളിൽ പെയ്ത വേനൽ മഴയിൽ ടാറിങ് തകർന്നു.മാർച്ച് അവസാനം ബില്ലുകൾ മാറുന്നതിന് മുന്നോടിയായാണു വേണ്ടത്ര പരിശോധനയില്ലാതെ ടാറിങ് നടത്തുന്നത്. പരിശോധനയുടെ ചുമതലയുള്ള ബിബിഎംപി പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥരും കണ്ണടയ്ക്കുന്നതോടെ  കരാറുകാർക്കും കാര്യങ്ങൾ എളുപ്പമായി. 

ADVERTISEMENT

കോടികൾ ചെലവഴിച്ചിട്ടും അടയാതെ കുഴികൾ, പരിശോധനയുമില്ല  

കഴിഞ്ഞ 3 വർഷങ്ങളിലായി നഗരപരിധിയിലെ റോഡുകളിലെ കുഴിയടയ്ക്കാൻ മാത്രം ബിബിഎംപി ചെലവഴിച്ചത് 7121 കോടിരൂപ. മഹാദേവപുര സോണിൽ മാത്രം 1456 കോടിയാണു ചെലവിട്ടത്.  കോടികൾ ചെലവിടുമ്പോഴും നിർമാണങ്ങളുടെ മേന്മ പരിശോധിക്കുന്നതിൽ ബിബിഎംപി അലംഭാവം തുടരുന്നു. അപകടക്കുഴികൾ വിവാദമായതോടെ, കുഴിയടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ വേതനം  തടയാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. തുടർന്ന് റോഡിലെ കുഴികൾ സംബന്ധിച്ചുള്ള വിവരങ്ങൾ നൽകാൻ ഫിക്സ് മൈ സ്ട്രീറ്റ് മൊബൈൽ ആപ് ഉൾപ്പെടെയുള്ള സംവിധാനം ബിബിഎംപി ആരംഭിച്ചിരുന്നു.