ബെംഗളൂരു∙ പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ വോട്ടർമാരെ സ്വാധീനിക്കാൻ പാരിതോഷികങ്ങൾ വിതരണം ചെയ്യുന്നതു കണ്ടെത്താൻ കർശന നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. ചിക്കമംഗളൂരുവിലെ മുദ്ദിക്കരെയിൽ നിന്നുള്ള ബിജെപി എംഎൽഎ കുമാരസ്വാമിക്കെതിരെ പെരുമാറ്റച്ചട്ട ലംഘനത്തിന് കേസെടുത്തു. വീട്ടിൽ സംഘടിപ്പിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ വോട്ടർമാരെ സ്വാധീനിക്കാൻ പാരിതോഷികങ്ങൾ വിതരണം ചെയ്യുന്നതു കണ്ടെത്താൻ കർശന നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. ചിക്കമംഗളൂരുവിലെ മുദ്ദിക്കരെയിൽ നിന്നുള്ള ബിജെപി എംഎൽഎ കുമാരസ്വാമിക്കെതിരെ പെരുമാറ്റച്ചട്ട ലംഘനത്തിന് കേസെടുത്തു. വീട്ടിൽ സംഘടിപ്പിച്ച പരിപാടിക്കിടെ സ്ത്രീ വോട്ടർമാർക്കു കുമാരസ്വാമി ചെക്ക് വിതരണം ചെയ്തെന്ന പരാതിയിലാണ് നടപടി.

ബാഗൽകോട്ടിൽ ഹൈദരാബാദിൽ നിന്നു എത്തിയ കണ്ടെയ്നറിൽ നിന്നു 99 എൽഇഡി ടിവി, 11 സൗണ്ട് സിസ്റ്റം, എന്നിവ കണ്ടെത്തി. മുതിർന്ന കോൺഗ്രസ് നേതാവ് എസ്.ആർ പാട്ടീലിന്റെ ചിത്രം പതിച്ച ക്ലോക്കുകൾ മറ്റൊരു ലോറിയിൽ നിന്ന് പിടിച്ചെടുത്തു. ഹുബ്ബള്ളിയിൽ 66,980 രൂപ വിലമതിക്കുന്ന 103 സാരികൾ കണ്ടെടുത്തു. ബെംഗളൂരുവിൽ നിന്നു മൈസൂരുവിലേക്കു കൊണ്ടു പോകുകയായിരുന്ന കണക്കിൽപെടാത്ത 5 ലക്ഷം രൂപ രാമനഗര ചെക്ക്പോസ്റ്റിൽ ഉദ്യോഗസ്ഥർ പിടികൂടി. 

ADVERTISEMENT

ദൾ നേതാവിനും മകനുമെതിരെ േകസ് 

വോട്ടർമാർക്ക് പാരിതോഷികങ്ങൾ വിതരണം ചെയ്തതിന് മുതിർന്ന കോൺഗ്രസ് നേതാവും  ദാവനഗരൈ സൗത്ത് സിറ്റിങ് എംഎൽഎയുമായ ശാമന്നൂർ ശിവശങ്കരപ്പയ്ക്കും മകനും ദാവനഗരൈ നോർത്തിലെ സ്ഥാനാർഥിയുമായ‍ എസ്. എസ് മല്ലികാർജുനും എതിരെ കേസെടുത്തു. അനുയായികൾ വിതരണം ചെയ്ത ഗൃഹോപകരണങ്ങള്‍ പിടിച്ചെടുത്ത തിരഞ്ഞെടുപ്പ് ഓഫിസർമാർ നൽകിയ പരാതിയിലാണ് നടപടി. 

നോട്ടു വിതരണം: ശിവകുമാറിനെതിരെയും കേസ്

ബെംഗളൂരു∙ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ നോട്ടു വിതരണം ചെയ്ത പിസിസി പ്രസിഡന്റ് ഡി.കെ ശിവകുമാറിനെതിരെ പൊലീസ് കേസെടുത്തു.  കോൺഗ്രസ്  പ്രചാരണ യാത്രയുടെ ഭാഗമായി ശ്രീരംഗപട്ടണ മണ്ഡലത്തിലെ ബെവിനഹള്ളിയിൽ സംഘടിപ്പിച്ച റാലിയിലാണ് വിവാദ സംഭവമുണ്ടായത്.  

ADVERTISEMENT

റാലിയിൽ നാടൻ കലാരൂപങ്ങൾ അവതരിപ്പിച്ചവർക്കാണ് പ്രചാരണ ബസിനു മുകളിൽ നിന്നും ശിവകുമാർ നോട്ടുകെട്ടുകൾ എറിഞ്ഞു കൊടുത്തത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ ബിജെപി സംസ്ഥാന സെക്രട്ടറി എൻ. രവികുമാർ എംഎൽസി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ മനോജ് കുമാർ മീണയ്ക്കു പരാതി നൽകി. എന്നാൽ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പണം നൽകിയതെന്നും രാഷ്ട്രീയ ലാഭത്തിനായി സംഭവം വളച്ചൊടിച്ചെന്നും ശിവകുമാർ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് സമയക്രമം

വിജ്ഞാപനം – ഏപ്രിൽ 13

പത്രികാ സമർപ്പണം – ഏപ്രിൽ 20 വരെ

ADVERTISEMENT

സൂക്ഷ്മപരിശോധന – ഏപ്രിൽ 21

പത്രിക പിൻവലിക്കൽ – ഏപ്രിൽ 24 വരെ

വോട്ടെടുപ്പ് – മേയ് 10 

വോട്ടെണ്ണൽ – മേയ് 13