ബെംഗളൂരു∙ ഇലക്ട്രോണിക് സിറ്റിയിലേക്കുളള നമ്മ മെട്രോ പാത ഡിസംബറിൽ തുറക്കുമെന്ന് ബിഎംആർസി. രാഷ്ട്രീയ വിദ്യാലയ റോഡ് (ആർ.വി റോഡ്) –ബൊമ്മസന്ദ്ര 19.5 കിലോമീറ്റർ പാത (യെല്ലോ ലൈൻ) 2 ഘട്ടമായി തുറക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇത് ഒറ്റഘട്ടമായി ഡിസംബറിൽ തുറക്കുമെന്ന് ബിഎംആർസി എംഡി അൻജും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙  ഇലക്ട്രോണിക് സിറ്റിയിലേക്കുളള നമ്മ മെട്രോ പാത ഡിസംബറിൽ തുറക്കുമെന്ന് ബിഎംആർസി. രാഷ്ട്രീയ വിദ്യാലയ റോഡ് (ആർ.വി റോഡ്) –ബൊമ്മസന്ദ്ര 19.5  കിലോമീറ്റർ പാത (യെല്ലോ ലൈൻ)  2 ഘട്ടമായി തുറക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇത് ഒറ്റഘട്ടമായി ഡിസംബറിൽ തുറക്കുമെന്ന് ബിഎംആർസി എംഡി അൻജും പർവേസ് പറഞ്ഞു. ഈ പാതയിലെ പാലങ്ങളുടെ നിർമാണം 90 ശതമാനവും പൂർത്തിയായി. 16 സ്റ്റേഷനുകളുടെ നിർമാണവും പാളം സ്ഥാപിക്കലും പൂർത്തിയാകാനുണ്ട്. ഒക്ടോബർ അവസാനത്തോടെ പരീക്ഷണ ഓട്ടം നടത്താനാകുമെന്നാണ് പ്രതീക്ഷ.  

ഹൊസൂർ റോഡ് യാത്ര സുഗമമാകും

ADVERTISEMENT

ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് ഇന്റർചേഞ്ച് സ്റ്റേഷനായ ആർവി റോഡിലെത്തുന്ന യാത്രക്കാർക്ക് നാഗസന്ദ്ര–സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഗ്രീൻ ലൈനിലോടുന്ന ട്രെയിനിൽ മജസ്റ്റിക്കിലെത്താനാകും.  ഗതാഗതക്കുരുക്കിന് കുപ്രസിദ്ധിയാർജിച്ച ഹൊസൂർ റോഡിലൂടെ മെട്രോ സർവീസ് ആരംഭിക്കുന്നതോടെ ഐടി മേഖലയായ ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള യാത്ര സുഗമമാകും. 

ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഡബിൾ ഡെക്കർ മേൽപാലത്തിന്റെ നിർമാണം സിൽക്ക് ബോർഡിന് സമീപം റാഗിഗുഡ്ഡയിൽ പുരോഗമിക്കുകയാണ്. നേരത്തെ സിൽക്ക് ബോർഡ് മുതൽ ബൊമ്മസന്ദ്ര വരെയുള്ള പാത ആദ്യം തുറക്കാനാണ് ബിഎംആർസി തീരുമാനിച്ചിരുന്നത്. എന്നാൽ ഇത് യാത്രക്കാർക്ക് ഗുണകരമാവില്ലെന്ന് കണ്ടതോടെയാണ് ഒറ്റഘട്ടമായി തുറക്കാൻ തീരുമാനിച്ചത്. 

ADVERTISEMENT

ബയ്യപ്പനഹള്ളി–കെആർ പുരം പാത നിർമാണം 

ബയ്യപ്പനഹള്ളി–കെആർ പുരം 2.5കിലോമീറ്റർ മെട്രോ പാതയുടെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ജൂൺ ആദ്യവാരം തന്നെ ട്രെയിനിന്റെ പരീക്ഷണ ഓട്ടം ആരംഭിക്കും. തുടർന്ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നതോടെ പർപ്പിൾ ലൈനിൽ കെങ്കേരി മുതൽ വൈറ്റ്ഫീൽഡ് തന്നെ ഒറ്റ ട്രെയിനിൽ സഞ്ചരിക്കാനാകും.

ADVERTISEMENT

സ്റ്റേഷനുകളിൽ കൂടുതൽ കിയോസ്കുകൾ 

നമ്മ മെട്രോയുടെ 24 സ്റ്റേഷനുകളിൽ ലഘുഭക്ഷണങ്ങളും പാനീയങ്ങളും സൗന്ദര്യവർധക വസ്തുക്കളും ലഭ്യമാക്കുന്ന കിയോസ്കുകൾ സ്ഥാപിക്കാൻ ടെൻഡർ ക്ഷണിച്ച് ബിഎംആർസിഎൽ. ടിക്കറ്റിതര വരുമാനം വർധിപ്പിക്കാനാണിത്. 24 മെട്രോ സ്റ്റേഷനുകളിലായി 1, 55,034 ചതുരശ്ര അടിയാണ് ഇതിനായി കൈമാറുന്നത്. ലഘുഭക്ഷണശാലകൾ, സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾ, ബ്യൂട്ടി സലൂണുകൾ എന്നിവയാണ് നിലവിൽ മെട്രോ സ്റ്റേഷനുകളിൽ പ്രവർത്തിക്കുന്നത്. 

മെട്രോ സർവീസ് നാളെ  രാവിലെ 6 മുതൽ

 യുപിഎസ്‌സി സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ നടക്കുന്നതിനാൽ നാളെ മെട്രോ സർവീസ് രാവിലെ 6ന് ആരംഭിക്കും.   ബയ്യപ്പനഹള്ളി–കെങ്കേരി, കെആർ പുരം–വൈറ്റ്ഫീൽഡ്, നാഗസന്ദ്ര–സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് റീച്ചുകളിൽ ആദ്യ ട്രെയിൻ രാവിലെ 6ന് പുറപ്പെടും. ഞായറാഴ്ചകളിൽ സാധാരണ 7നാണ് മെട്രോ സർവീസ് തുടങ്ങുന്നത്.

ആർ.വി റോഡ്–ബൊമ്മസന്ദ്ര പാതയിലെ സ്റ്റേഷനുകൾ 

∙ആർവി റോഡ്∙ റാഗിഗുഡ ∙ ജയദേവ ഹോസ്പിറ്റൽ∙ ബിടിഎം ലേഔട്ട് ∙സിൽക്ക്ബോർഡ്∙ ബൊമ്മനഹള്ളി∙  ഹൊങ്ങസന്ദ്ര∙ കുഡ്‌ലു ഗേറ്റ്∙  സിങസന്ദ്ര∙  ഹൊസ റോഡ്∙ ബരത്ത അഗ്രഹാര∙ ഇൻഫോസിസ് ഫൗണ്ടേഷൻ കോനപ്പന അഗ്രഹാര ∙   ഇലക്ട്രോണിക് സിറ്റി∙  ഹുസ്കൂർ റോഡ്∙ ഹെബ്ബഗോഡി∙ ബൊമ്മസന്ദ്ര.