ബെംഗളൂരു∙ സംസ്ഥാനത്തെ ദേശീയ പാതകളിലെ ടോൾ പ്ലാസകളിൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള അതിവേഗ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ബെസ്കോം.നഗരത്തിലെ വൈദ്യുത നിർമാണ കമ്പനിയായ ബെസ്കോമിന്റെ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് നടപടി. പുണെ–ബെംഗളൂരു ദേശീയ പാതയിലെ തുമക്കൂരു, ഹിരിയൂർ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ സംസ്ഥാനത്തെ ദേശീയ പാതകളിലെ  ടോൾ പ്ലാസകളിൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള അതിവേഗ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ബെസ്കോം.നഗരത്തിലെ വൈദ്യുത നിർമാണ കമ്പനിയായ ബെസ്കോമിന്റെ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് നടപടി. പുണെ–ബെംഗളൂരു ദേശീയ പാതയിലെ തുമക്കൂരു, ഹിരിയൂർ, ചിത്രദുർഗ, ദാവനഗരെ, ബെളഗാവി ടോൾ പ്ലാസകളിൽ ചാർജിങ് സ്റ്റേഷനുകൾ നിർമിക്കും.  

ഇതിനായി ദേശീയ പാത അതോറിറ്റിയെ സമീപിച്ചതായും അനുമതിക്കായി കാത്തിരിക്കുകയാണെന്നും ബെസ്കോം ഡപ്യൂട്ടി ജനറൽ മാനേജർ കെ. ശ്രീനാഥ് പറഞ്ഞു.  ബെംഗളൂരു–ചെന്നൈ ദേശീയ പാതയിൽ ഹൊസ്കോട്ടെ, കോലാർ, മുളബാഗൽ, നാംഗലി എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ സ്ഥാപിക്കുക. ബെംഗളൂരു–മൈസൂരു ദേശീയപാതയിൽ രാമനഗര ടോൾ പ്ലാസയിലും ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ‌ പദ്ധതിയുണ്ടെന്നും അറിയിച്ചു. ബെംഗളൂരു നഗര പരിധിയിൽ 74 ഇടങ്ങളിലായി 159 ചാർജിങ് സ്റ്റേഷനുകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്.

ADVERTISEMENT

മലിനീകരണം കുറയ്ക്കുമെന്ന് പഠനം

നഗരത്തിലെ മലിനീകരണത്തിനു പരിഹാരം കാണാൻ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം സഹായിക്കുമെന്ന് പഠനം. 2030 ആകുമ്പോഴേക്കും കുതിച്ചുയരുന്ന കാർബൺ ബഹിർഗമനം പിടിച്ചുനിർത്താൻ ഇലക്ട്രിക് വാഹന ഉപയോഗത്തിനു കഴിയുമെന്ന് സെന്റർ ഫോർ സ്റ്റഡി ഓഫ് സയൻസ് ടെക്നോളജി ആൻഡ് പോളിസി (സിഎസ്ടിഇപി) പഠനത്തിൽ പറയുന്നു. 2030 ൽ നഗരത്തിലെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 23 ലക്ഷമായി വർധിക്കും.