മൈസൂരു∙ ബെംഗളൂരു–മൈസൂരു എക്സ്പ്രസ്‌വേയുടെ ഇരുവശങ്ങളിലും സ്ഥാപിച്ച സംരക്ഷണ വേലികൾ മോഷ്ടിക്കുന്നത് വ്യാപകമാകുന്നു. ഇത് ഉറപ്പിച്ചിട്ടുള്ള ഇരുമ്പ് തൂണുകൾ ഉൾപ്പെടെയാണ് മുറിച്ച് മാറ്റി കടത്തുന്നത്. കാൽനടയാത്രക്കാരും കന്നുകാലികളും അതിവേഗ പാതയിലേക്ക് പ്രവേശിക്കാതിരിക്കാൻ വേണ്ടിയാണ് വേലികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൈസൂരു∙ ബെംഗളൂരു–മൈസൂരു എക്സ്പ്രസ്‌വേയുടെ ഇരുവശങ്ങളിലും സ്ഥാപിച്ച സംരക്ഷണ വേലികൾ മോഷ്ടിക്കുന്നത് വ്യാപകമാകുന്നു.  ഇത് ഉറപ്പിച്ചിട്ടുള്ള ഇരുമ്പ് തൂണുകൾ ഉൾപ്പെടെയാണ് മുറിച്ച് മാറ്റി കടത്തുന്നത്. കാൽനടയാത്രക്കാരും  കന്നുകാലികളും അതിവേഗ പാതയിലേക്ക് പ്രവേശിക്കാതിരിക്കാൻ വേണ്ടിയാണ് വേലികൾ സ്ഥാപിച്ചത്. 

വേലി തകർന്നതോടെ കന്നുകാലികൾ അതിവേഗ പാതയിൽ പ്രവേശിക്കുന്നത് അപകടഭീഷണി ഉയർത്തുന്നുണ്ട്. രാമനഗര, ചന്നപട്ടണ, മദ്ദൂർ, മണ്ഡ്യ പൊലീസ് സ്റ്റേഷൻ പരിധികളിൽ ഇത് സംബന്ധിച്ച് ദേശീയ പാത അതോറിറ്റി (എൻഎച്ച്എഐ) പരാതി നൽകിയിട്ടുണ്ടെങ്കിലും കുറ്റക്കാരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.എക്സ്പ്രസ് വേയുടെ ഉദ്ഘാടനത്തിന് മാസങ്ങൾക്ക് മുൻപു തന്നെ വൈദ്യുതി പോസ്റ്റുകൾ  കളവു പോയിരുന്നു. മാർച്ചിൽ ഉദ്ഘാടനം ചെയ്ത റോഡിൽ സിസിടിവി സ്ഥാപിക്കാൻ ഇനിയും ആരംഭിച്ചിട്ടില്ല.