ബെംഗളൂരു∙ കർണാടകയിൽ കഴിഞ്ഞ 15നു ശേഷം കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 9 ആയി. 15ന് ബെംഗളൂരുവിലും രാമനഗരയിലുമായി മരിച്ച 3 പേർക്ക് ഒമിക്രോൺ ഉപവകഭേദമായ ജെഎൻ.1 സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ കോവിഡ് മരണങ്ങൾ ഓഡിറ്റ് ചെയ്യാനായി ജില്ലാ തല സമിതികൾക്ക് രൂപം നൽകും. കർണാടകയിൽ കഴിഞ്ഞ 2 ദിവസമായി കോവിഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ കർണാടകയിൽ കഴിഞ്ഞ 15നു ശേഷം കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 9 ആയി. 15ന് ബെംഗളൂരുവിലും രാമനഗരയിലുമായി മരിച്ച 3 പേർക്ക് ഒമിക്രോൺ ഉപവകഭേദമായ ജെഎൻ.1 സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ കോവിഡ് മരണങ്ങൾ ഓഡിറ്റ് ചെയ്യാനായി ജില്ലാ തല സമിതികൾക്ക് രൂപം നൽകും. കർണാടകയിൽ കഴിഞ്ഞ 2 ദിവസമായി കോവിഡ് സ്ഥിരീകരിച്ചത് 199 പേർക്ക്. ഇന്നലെ മാത്രം 74. ചികിത്സയിലുള്ളവർ 464 ആയി ഉയർന്നു. ഇന്നലെ ആശുപത്രി വിട്ടത് 44 പേർ. പരിശോധന നടത്തിയത് 6403 പേരിൽ. ബെംഗളൂരുവിൽ മാത്രം 2104 പേരെ പരിശോധിച്ചു. വ്യാപന നിരക്ക് 1.15%. മരണനിരക്ക്– 2.70 %.

പുതുവർഷം കൊണ്ടാടാം,കരുതലോടെ
പുതുവർഷ ആഘോഷങ്ങൾക്കിടെ കോവിഡ് വ്യാപനം അതിരുവിടാതിരിക്കാനായി മുൻകരുതലെടുക്കണമെന്നു സർക്കാർ നിർദേശിച്ചു. പൊതുസ്ഥലങ്ങളിൽ മാസ്കും സുരക്ഷാ അകലവും അല്ലാതെ മറ്റു നിയന്ത്രണങ്ങളൊന്നും ഇല്ലെന്ന് നിയമസഭാ ഉപസമിതി യോഗത്തിനു ശേഷം ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. അതിർത്തി ചെക്പോസ്റ്റുകളിൽ യാത്രക്കാരെ തടഞ്ഞുള്ള പരിശോധനയുണ്ടാകില്ല. ആശുപത്രികളിൽ ടെലി ഐസിയു, ഐസിയു കിടക്കകൾ, ഓക്സിജൻ പ്ലാന്റുകളുടെ പ്രവർത്തനം, ലിക്വിഡ് മെഡിക്കൽ ഓക്സിജന്റെ ലഭ്യത തുടങ്ങിയവ വിലയിരുത്താൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. 

ADVERTISEMENT

കോർബെവാക്സിനു പുറമേ കോവാക്സീൻ, കോവിഷീൽഡ് കുത്തിവയ്പുകൾ ലഭ്യമാക്കാനും കേന്ദ്ര സർക്കാരിനു കത്തെഴുതും. ആരോഗ്യ പ്രവർത്തകർക്ക് ബൂസ്റ്റർ വാക്സീൻ നൽകും. ബെംഗളൂരുവിൽ വിക്ടോറിയ ആശുപത്രി, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് ചെസ്റ്റ് ഡിസീസസ് എന്നിവിടങ്ങളിലും മറ്റു ജില്ലകളിൽ മെഡിക്കൽ കോളജുകളിലും ജില്ലാ ആശുപത്രികളിലും പ്രത്യേക കോവിഡ് വാർഡ് സജ്ജീകരിക്കും.  

വരും ദിവസങ്ങളിൽ സ്വകാര്യ ആശുപത്രികളിലെയും ലാബുകളിലെയും കോവിഡ് നിർണയ ഫീസ് സംബന്ധിച്ച് ഉപസമിതി തീരുമാനമെടുക്കും. കോവിഡ് സ്ഥിരീകരിക്കാത്തവർക്ക് സിടി സ്കാനും മറ്റും നിർദേശിക്കരുതെന്നും സമിതി ആശുപത്രികളോട് ആവശ്യപ്പെട്ടു. സാമൂഹിക ക്ഷേമ മന്ത്രി എച്ച്.സി.മഹാദേവപ്പ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരണ പ്രകാശ് പാട്ടീൽ, ഉന്നത വിദ്യാഭ്യാസ മന്ത്രി എം.സി.സുധാകർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ADVERTISEMENT

മാസ്ക്, സുരക്ഷാ അകലം നിർബന്ധം
ചികിത്സയിലുള്ള 34 പേർക്ക് ജെഎൻ.1 വകഭേദം സ്ഥിരീകരിച്ചതിനാൽ പുറത്തിറങ്ങുമ്പോൾ ജനം നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് കോവിഡ് പ്രതിരോധം ഏകോപിക്കാനായി രൂപീകരിച്ച നിയമസഭാ ഉപസമിതി നിർദേശിച്ചു. ജെഎൻ.1 ബാധിച്ചവരിൽ 20 പേരും ബെംഗളൂരുവിൽ നിന്നാണ്. 

∙ പകർച്ചപ്പനിയോ ശ്വാസംമുട്ടലോ ഉള്ളവർ സുരക്ഷാ അകലം പാലിക്കുന്നതിനൊപ്പം വീടുകളിൽ 7 ദിവസം ഐസലേഷനിൽ കഴിയണം. 
∙ കോവിഡ് സ്ഥിരീകരിക്കുന്നവർക്ക് ഓഫിസുകൾ ലീവ് അനുവദിക്കണം. 
∙ രോഗലക്ഷണമുള്ള കുട്ടികളെ സ്കൂളിൽ അയയ്ക്കരുത്. 
∙ ജീവിതശൈലി രോഗങ്ങൾക്ക് ചികിത്സ തേടുന്നവർക്ക് കോവിഡ് പ്രതിരോധത്തിനുള്ള ബൂസ്റ്റർ കുത്തിവയ്പ് നൽകാൻ തീരുമാനിച്ചു. ഇതിനായി 30000 ഡോസ് കോർബെവാക്സ് കുത്തിവയ്പ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും.