ബെംഗളൂരു∙ ബെംഗളൂരു മലയാളികൾക്ക് കേരളത്തിലേക്ക് വോട്ട് ചെയ്യാൻ പോകുന്നതിനായി നാളെ കൊച്ചുവേളിയിലേക്കും മംഗളൂരുവിലേക്കും (പാലക്കാട് വഴി) 2 സ്പെഷൽ ട്രെയിൻ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. മടക്ക സർവീസ് 26ന് പുറപ്പെടും. ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. എസ്എംവിടി ബയ്യപ്പനഹള്ളി–കൊച്ചുവേളി സ്പെഷൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ ബെംഗളൂരു മലയാളികൾക്ക് കേരളത്തിലേക്ക് വോട്ട് ചെയ്യാൻ പോകുന്നതിനായി നാളെ കൊച്ചുവേളിയിലേക്കും മംഗളൂരുവിലേക്കും (പാലക്കാട് വഴി) 2 സ്പെഷൽ ട്രെയിൻ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. മടക്ക സർവീസ് 26ന് പുറപ്പെടും. ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. 

എസ്എംവിടി ബയ്യപ്പനഹള്ളി–കൊച്ചുവേളി സ്പെഷൽ (06549) 
നാളെ വൈകിട്ട് 3.10നു ബയ്യപ്പനഹള്ളിയിൽ നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച രാവിലെ 7നു കൊച്ചുവേളിയിലെത്തും. കെആർപുരം, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കൊല്ലം എന്നിവിടങ്ങളിൽ നിർത്തും. 14 തേഡ് ഇക്കോണമി എസി, 4 ടു ടയർ എസി കോച്ചുകളാണുള്ളത്. 

ADVERTISEMENT

കൊച്ചുവേളി– ബയ്യപ്പനഹള്ളി എസ്എംവിടി സ്പെഷൽ (06550) 
26 രാവിലെ 8നു കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് രാത്രി 11.50നു ബയ്യപ്പനഹള്ളിയിലെത്തും. 

എസ്എംവിടി ബയ്യപ്പനഹള്ളി–മംഗളൂരു സെൻട്രൽ  സ്പെഷൽ (06553) 
നാളെ വൈകിട്ട് 6നു ബയ്യപ്പനഹള്ളിയിൽ നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച രാവിലെ 10നു മംഗളൂരുവിലെത്തും. കെആർപുരം, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാസർകോട് എന്നിവിടങ്ങളിൽ നിർത്തും. 

ADVERTISEMENT

മംഗളൂരു സെൻട്രൽ–എസ്എംവിടി ബയ്യപ്പനഹള്ളി സ്പെഷൽ (06554) 
26ന് ഉച്ചയ്ക്ക് 12ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ശനിയാഴ്ച പുലർച്ചെ 3ന് ബയ്യപ്പനഹള്ളിയിലെത്തും. 2 സ്ലീപ്പർ, 4 എസി ത്രിടയർ, 1 എസി ടുടയർ, 4 ജനറൽ കോച്ചുകളാണ് ട്രെയിനിനുള്ളത്.