ബെംഗളൂരു∙ നഗരത്തിലെ ബസ് ടെർമിനലുകളിലെ സൈക്കിൾ ഡോക്കിങ് സ്റ്റേഷന്റെ നിർമാണം പുരോഗമിക്കുന്നു. ശാന്തിനഗർ ബിഎംടിസി ബസ് ടെർമിനലിൽ സൈക്കിൾ ഡോക്കിങ് സ്റ്റേഷൻ നിർമാണം പൂർത്തിയായി. പരിസ്ഥിതി സൗഹാർദ യാത്ര പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് നഗരഗതാഗത ഡയറക്ടറേറ്റിന്റെ (ഡൽറ്റ്) സഹകരണത്തോടെയാണ് ഇവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ നഗരത്തിലെ ബസ് ടെർമിനലുകളിലെ സൈക്കിൾ ഡോക്കിങ് സ്റ്റേഷന്റെ നിർമാണം പുരോഗമിക്കുന്നു. ശാന്തിനഗർ ബിഎംടിസി ബസ് ടെർമിനലിൽ സൈക്കിൾ ഡോക്കിങ് സ്റ്റേഷൻ നിർമാണം പൂർത്തിയായി. പരിസ്ഥിതി സൗഹാർദ യാത്ര പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് നഗരഗതാഗത ഡയറക്ടറേറ്റിന്റെ (ഡൽറ്റ്) സഹകരണത്തോടെയാണ് ഇവ നിർമിക്കുന്നത്.

 നേരത്തെ മെട്രോ സ്റ്റേഷനുകളിലും സമാനമായ രീതിയിൽ സൈക്കിൾ പാർക്കിങ് കേന്ദ്രങ്ങൾ നിർമിച്ചിരുന്നു. കേരളം, തമിഴ്നാട് എന്നിവിടങ്ങളിലേക്കുള്ള സംസ്ഥാനാന്തര ബസ് സർവീസുകൾ പുറപ്പെടുന്ന ശാന്തിനഗർ ബസ് ടെർമിനലിനെ നഗരത്തിന്റെ തെക്കൻ മേഖലയിലുള്ളവരാണു കൂടുതലായി ആശ്രയിക്കുന്നത്.

ADVERTISEMENT

സൈക്കിൾ ലോക്ക് ചെയ്യാനുള്ള സൗകര്യം ഉൾപ്പെടെ ഇവിടെ ഒരുക്കി. മജസ്റ്റിക് കെംപെഗൗഡ, ശിവാജിനഗർ, ജയനഗർ, ബനശങ്കരി ടെർമിനലുകളിലും പാർക്കിങ് കേന്ദ്രം നിർമിക്കുന്നുണ്ട്. 

കൂടുതൽ ഇടങ്ങളിൽ പാർക്കിങ് വേണം
ഷോപ്പിങ് മാളുകൾ ഉൾപ്പെടെയുള്ള വ്യാപാര കേന്ദ്രങ്ങളിൽ സൈക്കിൾ പാർക്കിങ്ങിനായി കൂടുതൽ സ്ഥലം മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി കൂട്ടായ്മകൾ.

ADVERTISEMENT

അവധി ദിവസങ്ങളിൽ ഉൾപ്പെടെ ഷോപ്പിങ്ങിനായി സൈക്കിളിൽ എത്തുന്നവരിൽ ഭൂരിഭാഗവും യുവാക്കളാണ്. പലപ്പോഴും പാർക്കിങ് കേന്ദ്രത്തിന്റെ ചുമരിനോട് ചേർന്ന് സൈക്കിൾ നിർത്താനാണ് സുരക്ഷ ജീവനക്കാർ ആവശ്യപ്പെടുന്നത്.

ഷോപ്പിങ് മാളുകളിൽ ഉൾപ്പെടെ പാർക്കിങ് കേന്ദ്രങ്ങളിൽ 10 ശതമാനം സ്ഥലം സൈക്കിളിനായി മാറ്റിവയ്ക്കാൻ നഗരഗതാഗത ഡയറക്ടറേറ്റ് നിയമനിർമാണം നടത്താൻ പദ്ധതി തയാറാക്കിയിരുന്നെങ്കിലും തുടർനടപടി ഉണ്ടായില്ല.