ബെംഗളൂരു∙ ഓൺലൈൻ ഓഹരി തട്ടിപ്പിൽ 53 വയസ്സുകാരനായ അക്കൗണ്ടന്റിന് 1.4 കോടി രൂപ നഷ്ടപ്പെട്ടു. ഒരു ബിസിനസ് പോർട്ടലിന്റെ പേരിൽ നിക്ഷേപ സാധ്യതകൾ വിശദീകരിച്ച് 30–40% അധിക ലാഭം വാഗ്ദാനം ചെയ്തുള്ള വാട്സാപ് സന്ദേശം ലഭിച്ചതാണ് തട്ടിപ്പിന്റെ തുടക്കം. ടെലിഗ്രാം ഗ്രൂപ്പിൽ അക്കൗണ്ടന്റിനെ ചേർത്തതിനു പിന്നാലെ 7

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ ഓൺലൈൻ ഓഹരി തട്ടിപ്പിൽ 53 വയസ്സുകാരനായ അക്കൗണ്ടന്റിന് 1.4 കോടി രൂപ നഷ്ടപ്പെട്ടു. ഒരു ബിസിനസ് പോർട്ടലിന്റെ പേരിൽ നിക്ഷേപ സാധ്യതകൾ വിശദീകരിച്ച് 30–40% അധിക ലാഭം വാഗ്ദാനം ചെയ്തുള്ള വാട്സാപ് സന്ദേശം ലഭിച്ചതാണ് തട്ടിപ്പിന്റെ തുടക്കം. ടെലിഗ്രാം ഗ്രൂപ്പിൽ അക്കൗണ്ടന്റിനെ ചേർത്തതിനു പിന്നാലെ 7 നമ്പറുകളിൽ നിന്നു പലരായി വിളിച്ച് നിക്ഷേപത്തിന്റെ വിവിധ വശങ്ങൾ വിശദീകരിച്ചു. നൂറുകണക്കിന് അംഗങ്ങളുള്ള ടെലിഗ്രാം ഗ്രൂപ്പിൽ പലരും നിക്ഷേപം നടത്തിയതിന്റെ ബാങ്ക് വിവരങ്ങളും പങ്കുവയ്ക്കുന്നുണ്ടായിരുന്നു. വിശ്വാസമാർജിച്ച ശേഷം റജിസ്ട്രേഷനുള്ള ലിങ്ക് അയച്ചു. തുടർന്ന് പണം നിക്ഷേപിച്ചു തുടങ്ങിയതോടെ ലാഭവിഹിതം സൈറ്റിൽ വ്യക്തമായി പ്രദർശിപ്പിച്ചു തുടങ്ങി. മുടക്കു മുതലും ലാഭവും ഉൾപ്പെടെയുള്ള തുകയുടെ 20% മുൻകൂറായി അടച്ചാൽ മാത്രമേ പണം പിൻവലിക്കാനാകൂ എന്ന് അറിയിപ്പു ലഭിച്ചു. ഇതടച്ചതോടെ 30% കൂടി അടയ്ക്കാൻ ആവശ്യപ്പെട്ടു. ഏപ്രിൽ 8നും കഴിഞ്ഞ 7നുമിടെ 9 ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് അക്കൗണ്ടന്റിന് നഷ്ടപ്പെട്ടത് 1.4 കോടി രൂപയാണ്.