ചെന്നൈ∙ മറീന ബീച്ചിൽ കാൽനടയാത്രക്കാർക്കു വിപുലമായ സൗകര്യങ്ങൾ ഒരുക്കിയും മത്സ്യക്കച്ചവടക്കാരെ മറ്റൊരിടത്തേക്കു മാറ്റിയും സമഗ്ര പരിഷ്കാരത്തിനൊരുങ്ങി കോർപറേഷൻ. ബീച്ചിൽ കച്ചവടക്കാരുടെ എണ്ണം നിയന്ത്രിക്കാനും ഇവർക്ക് ആവശ്യമായ ഉന്തുവണ്ടികൾ നൽകാനും പദ്ധതിയുണ്ട്. ഇതുൾപ്പെടെ ബീ്ച്ച് നവീകരണത്തിനായുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ മറീന ബീച്ചിൽ കാൽനടയാത്രക്കാർക്കു വിപുലമായ സൗകര്യങ്ങൾ ഒരുക്കിയും മത്സ്യക്കച്ചവടക്കാരെ മറ്റൊരിടത്തേക്കു മാറ്റിയും സമഗ്ര പരിഷ്കാരത്തിനൊരുങ്ങി കോർപറേഷൻ. ബീച്ചിൽ കച്ചവടക്കാരുടെ എണ്ണം നിയന്ത്രിക്കാനും ഇവർക്ക് ആവശ്യമായ ഉന്തുവണ്ടികൾ നൽകാനും പദ്ധതിയുണ്ട്. ഇതുൾപ്പെടെ ബീ്ച്ച് നവീകരണത്തിനായുള്ള പദ്ധതികൾ അഡീഷനൽ അഡ്വ.ജനറൽ എസ്.ആർ രാജഗോപാലൻ മദ്രാസ് ഹൈക്കോടതിയെ ധരിപ്പിച്ചു.   

കടലിന് അഭിമുഖമായിട്ടുള്ള ലൂപ് റോ‍ഡിൽ ആണ് 2.5 കിലോമീറ്റർ നീളത്തിലും 4 അടി വീതിയിലും‍ നടപ്പാത നിർമിക്കുക. ഫോർഷോർ എസ്റ്റേറ്റ് മുതൽ ലൈറ്റ്ഹൗസ് വരെയാണു ലൂപ് റോഡ് സ്ഥിതി ചെയ്യുന്നത്.  പദ്ധതിയുടെ അനുമതിക്കായി കോർപറേഷൻ കമ്മിഷണർ ജി. പ്രകാശ് തമിഴ്നാട് തീരദേശ മേഖല നിയന്ത്രണ മാനേജ്മെന്റ് അതോറിറ്റിയെ സമീപിച്ചു. അനുമതി ലഭിച്ചാൽ ഉടൻ നിർമാണം ആരംഭിക്കും. ബീച്ചിൽ ഒട്ടേറെ പേർ ജോഗിങ്ങിനും നടത്തത്തിനുമായി വരുന്നുണ്ടെങ്കിലും നടപ്പാത ഇല്ലാത്തതിനാൽ വാഹനങ്ങളെ പേടിച്ചാണു വ്യായാമം ചെയ്യുന്നത്.

ADVERTISEMENT

മത്സ്യക്കച്ചവടം  മാറ്റും

∙ ലൂപ് റോഡിൽ നിലവിൽ മത്സ്യക്കച്ചവടം ചെയ്യുന്നവരെ നൊച്ചിക്കുപ്പത്തു പുതുതായി നിർമിക്കുന്ന മാർക്കറ്റിലേക്കു മാറ്റും.  രണ്ട് ഏക്കറിലാണു മാർക്കറ്റ്. ഇത്തരത്തിൽ മാറ്റുന്നവർക്കു ശരിയായ പകരം സംവിധാനമുണ്ടെന്ന് ഉറപ്പു വരുത്തണമെന്നു കോടതി നിർദേശിച്ചു. ബീച്ചിലുള്ള മറ്റു കച്ചവടക്കാരുടെ എണ്ണം നിയന്ത്രിക്കാനും കോർപറേഷനു പദ്ധതിയുണ്ട്. 

ADVERTISEMENT

ചിലർക്കു കടകൾ നിർമിച്ചു നൽകും. അംഗീകൃത കച്ചവടക്കാർക്ക് ഉന്തുവണ്ടികൾ നൽകാനും ആലോചനയുണ്ട്. നേരത്തെ ഉണ്ടായിരുന്ന രണ്ടായിരത്തോളം കച്ചവടക്കാരിൽ 900 പേർക്കു മാത്രം പ്രവർത്തനാനുമതി നൽകാൻ മുൻപ് തീരുമാനിച്ചിരുന്നു.

ഭക്ഷണം ഇനി സുരക്ഷിതം

ADVERTISEMENT

∙ നഗരത്തിലെ ബീച്ചുകളിൽ നിന്ന് ഇനി ഇരുകയ്യും നീട്ടി ഭക്ഷണം സ്വീകരിക്കാം. ഭക്ഷ്യ സുരക്ഷയെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും നിയമങ്ങൾ, നിയമ ലംഘനകൾ എന്നിവയെക്കുറിച്ചെല്ലാം കഴിഞ്ഞ ആഴ്ചകളിലായി ഏലിയട്ട് ബീച്ചിലെ തെരുവു ഭക്ഷണ കച്ചവടക്കാർക്കായി ഭക്ഷ്യ സുരക്ഷ വിഭാഗം ക്യാംപ് സംഘടിപ്പിച്ചു. ക്യാംപിൽ പങ്കെടുത്തവർക്കു ഫുഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് നൽകി. ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നതിന്റെ ദൂഷ്യം. കൈകൾ, പരിസരം എന്നിവ വൃത്തിയായി സൂക്ഷിക്കാതിരുന്നാലുള്ള ആരോഗ്യപ്രശ്നങ്ങൾ എന്നിവയെക്കുറിച്ചായിരുന്നു ക്ലാസ്.