ചെന്നൈ∙രജനീകാന്ത് ചിത്രമായ ദർബാറിന് ആരാധകരുടെ ആഘോഷപൂർവമായ വരവേൽപ്. തമിഴകത്ത് സ്പെഷൽ ഷോകളെല്ലാം നിറഞ്ഞോടിയതോടെ ആദ്യ ദിനത്തെ കലക്ഷൻ 50 കോടി കടക്കുമെന്നാണു സൂചന. 28 വർഷത്തിനു ശേഷം പൊലീസ് വേഷത്തിൽ രജനിയെത്തുന്ന ചിത്രത്തെ വരവേൽക്കാൻ ബുധനാഴ്ച രാത്രി മുതൽ ചെന്നൈയിലുൾപ്പെടെ ആരാധകർ ഒത്തു കൂടി. ഇന്നലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙രജനീകാന്ത് ചിത്രമായ ദർബാറിന് ആരാധകരുടെ ആഘോഷപൂർവമായ വരവേൽപ്. തമിഴകത്ത് സ്പെഷൽ ഷോകളെല്ലാം നിറഞ്ഞോടിയതോടെ ആദ്യ ദിനത്തെ കലക്ഷൻ 50 കോടി കടക്കുമെന്നാണു സൂചന. 28 വർഷത്തിനു ശേഷം പൊലീസ് വേഷത്തിൽ രജനിയെത്തുന്ന ചിത്രത്തെ വരവേൽക്കാൻ ബുധനാഴ്ച രാത്രി മുതൽ ചെന്നൈയിലുൾപ്പെടെ ആരാധകർ ഒത്തു കൂടി. ഇന്നലെ പുലർച്ചെയായിരുന്നു ആദ്യ ഷോ. 3 ദിവസം കൂടി സ്പെഷൽ ഷോകൾ തുടരും. 

ഫ്ലെക്സിനു കർശന നിയന്ത്രണമുള്ളതിനാൽ  റിലീസ് ആഘോഷങ്ങളുടെ മിഴിവ് അൽപം കുറഞ്ഞു. എന്നാൽ, താരത്തിന്റെ ചിത്രമുള്ള ടീ ഷർട്ട് ധരിച്ചും തീയറ്ററിനു മുന്നിൽ കേക്കു മുറിച്ചും ആരാധകർ ആഘോഷം കൊഴുപ്പിച്ചു. ചെന്നൈയിലെ ചില തീയറ്ററുകളിൽ ആദ്യ ഷോയ്ക്കെത്തിയവർക്കെല്ലാം ആരാധകരുടെ വക ചോക്ലേറ്റുണ്ടായിരുന്നു.

ADVERTISEMENT

വെല്ലൂരിൽ തീയറ്റർ പച്ചക്കറികളും പഴങ്ങളും കൊണ്ടു അലങ്കരിച്ചാണു ആരാധകർ ദർബാറിനെ വരവേറ്റത്. ഡിണ്ടിഗലിൽ വിതരണക്കാരും തീയറ്റർ ഉടമകളും തമ്മിലുള്ള തർക്കത്തെത്തുടർന്നു റിലീസ് അവസാന നിമിഷം മാറ്റി. ഇതിനെത്തുടർന്നു ആരാധകർ അക്രമാസക്തരായി. പൊലീസ് ലാത്തി വീശിയാണു ഇവരെ വിരട്ടിയത്. ചെന്നൈയിൽ മൗണ്ട് റോഡിലുൾപ്പെടെ ആരാധകരുടെ ആവേശത്തള്ളലിൽ ഗതാഗതം തടസ്സപ്പെട്ടു. 

ഇന്ത്യയിലെ 4000 തിയേറ്ററുകൾ ഉൾപ്പെടെ ലോകമാകെ 7000 കേന്ദ്രങ്ങളിലാണു ചിത്രം റിലീസ് ചെയ്തത്. പ്രവൃത്തി ദിവസമായിട്ടും തീയറ്ററുകളിൽ വൻ ജനക്കൂട്ടമെത്തിയതു ചിത്രം വൻ വിജയത്തിലേക്കാണെന്നതിന്റെ സൂചനയാണ്. ഈയാഴ്ച മറ്റു വമ്പൻ റിലീസുകളില്ലാത്തതും ചിത്രത്തിനു ഗുണം ചെയ്യും.  ചിത്രത്തിന്റെ ട്രെയിലറും അനിരുദ്ധ് തയാറാക്കിയ ഗാനവും ഹിറ്റ്ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു.