ചെന്നൈ∙ ആളും ആരവവും ഒഴിഞ്ഞു ടി നഗർ. വലിയ കടകൾ പലതും അടച്ചതോടെ ഏതാണ്ട് ശൂന്യമാണു നഗരത്തിലെ പ്രധാന ഷോപ്പിങ് കേന്ദ്രങ്ങളായ ടി നഗറും രംഗനാഥൻ സ്ട്രീറ്റുമെല്ലാം. ജനസമ്പർക്കം പരമാവധി ഒഴിവാക്കാനുള്ള സർക്കാർ തീരുമാനത്തെ തുടർന്നാണു ശരവണ സ്റ്റോഴ്സ്, പോത്തിസ്, ചെന്നൈ സിൽക്സ് ഉൾപ്പെടെയുള്ള കടകൾക്കു 31 വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ ആളും ആരവവും ഒഴിഞ്ഞു ടി നഗർ. വലിയ കടകൾ പലതും അടച്ചതോടെ ഏതാണ്ട് ശൂന്യമാണു നഗരത്തിലെ പ്രധാന ഷോപ്പിങ് കേന്ദ്രങ്ങളായ ടി നഗറും രംഗനാഥൻ സ്ട്രീറ്റുമെല്ലാം. ജനസമ്പർക്കം പരമാവധി ഒഴിവാക്കാനുള്ള സർക്കാർ തീരുമാനത്തെ തുടർന്നാണു ശരവണ സ്റ്റോഴ്സ്, പോത്തിസ്, ചെന്നൈ സിൽക്സ് ഉൾപ്പെടെയുള്ള കടകൾക്കു 31 വരെ പൂട്ടു വീണത്. ഇതു കൂടാതെ ഉസ്മാൻ റോഡിലും പോണ്ടി ബസാറിലുമുള്ള കടകളും അടഞ്ഞതോടെ തീർത്തും വിജനമാണ് ഇവിടുത്തെ തെരുവുകൾ.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണു കടകൾ അടച്ചതെന്ന മുന്നറിയിപ്പ് ബോർഡുകളും മിക്ക കടകൾക്കു മുന്നിലും സ്ഥാപിച്ചിട്ടുണ്ട്. ജനങ്ങൾ സ്വയം നിയന്ത്രണം പാലിക്കാൻ തുടങ്ങിയതോടെ പെഡസ്ട്രിയൻ പ്ലാസയിലും തിരക്ക് കുറവാണ്. മുഖം മിനുക്കി ആധുനിക രീതിയിൽ വികസിപ്പിച്ച പെഡസ്ട്രിയൻ പ്ലാസയില്‍ സന്ദർശകരുടെ എണ്ണം ദിവസേന വർധിക്കുന്നതിനിടെയാണു കടകൾക്കുമേൽ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം.

ADVERTISEMENT

കോവിഡ് ആശങ്കൾ വ്യാപിച്ചതിനെ തുടർന്നു ഒരാഴ്ചത്തോളമായി കച്ചവടം കുറവാണെന്നും പോണ്ടി ബസാറിലെ മലയാളി വ്യാപാരികൾ പറഞ്ഞു. വൈറസ് ബാധയേൽക്കുമോയെന്നു ഭയന്നു പലരും പുറത്തേക്കിറങ്ങാൻ മടിക്കുന്നുണ്ട്. നിയന്ത്രണങ്ങൾ കൂടാൻ സാധ്യതയേറെയാണെന്നതിനാൽ ഈ മാസം അവസാനം വരെ സ്ഥിതി തുടരുമെന്നു പ്രതീക്ഷിക്കുന്നതായും ഇവർ പറയുന്നു.

ടി നഗറിലെ തെരുവുകളിൽ കോർപറേഷൻ അധികൃതരുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. കമ്മിഷണർ ജി.പ്രകാശ്, റവന്യു അഡ്മിനിസ്ട്രേഷൻ കമ്മിഷണർ ജെ.രാധാകൃഷ്ണൻ എന്നിവർ സന്ദർശിച്ചു. മൊഫ്യൂസിൽ ബസ് ടെർമിനസ്, മറ്റു ബസ് ഡിപ്പോകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയും ഇരുവരും സന്ദർശിച്ചു.

ADVERTISEMENT