ചെന്നൈ∙മുൻ മുഖ്യമന്ത്രി ജയലളിത താമസിച്ചിരുന്ന പോയസ് ഗാർഡനിലെ വേദനിലയം വീട് ഏറ്റെടുത്തു തമിഴ്നാട് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചു. വേദനിലയം ജയ സ്മാരകമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണു ഏറ്റെടുക്കൽ. സ്മാരക നിർമാണത്തിനായി ജയലളിത സ്മാരക ഫൗണ്ടേഷൻ എന്ന സമിതി രൂപീകരിച്ചതായും ഓർഡിനൻസിൽ പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙മുൻ മുഖ്യമന്ത്രി ജയലളിത താമസിച്ചിരുന്ന പോയസ് ഗാർഡനിലെ വേദനിലയം വീട് ഏറ്റെടുത്തു തമിഴ്നാട് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചു. വേദനിലയം ജയ സ്മാരകമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണു ഏറ്റെടുക്കൽ. സ്മാരക നിർമാണത്തിനായി ജയലളിത സ്മാരക ഫൗണ്ടേഷൻ എന്ന സമിതി രൂപീകരിച്ചതായും ഓർഡിനൻസിൽ പറയുന്നു. മുഖ്യമന്ത്രിയാണു ഫൗണ്ടേഷൻ ചെയർമാൻ. ഉപമുഖ്യമന്ത്രി, ഇൻഫർമേഷൻ, പബ്ലിക് റിലേഷൻ മന്ത്രിമാർ എന്നിവർ അംഗങ്ങളായിരിക്കും. ഇൻഫർമേഷൻ ആൻഡ്  പബ്ലിക് റിലേഷൻസ് ഡയറക്ടർ ഫൗണ്ടേഷന്റെ മെംബർ സെക്രട്ടറിയായിരിക്കും. 

വേദനിലയം വീടും അതിലെ സ്ഥാവര ജംഗമ വസ്തുക്കളും സർക്കാർ ഏറ്റെടുക്കുന്നതായി ഓർഡിനൻസിൽ പറയുന്നു. ഫർണിച്ചറുകൾ, പുസ്തകങ്ങൾ, സ്വർണാഭരണങ്ങൾ തുടങ്ങിയ എല്ലാ വസ്തുക്കളും ഇനി സർക്കാർ ഉടമസ്ഥതയിലായിരിക്കും. മൂന്നു വർഷമായി ഈ വസ്തുക്കൾ ആരും ഉപയോഗിക്കുന്നില്ല. 2017 ഓഗസ്റ്റിലാണു വേദനിലയം ജയ സ്മാരകമാക്കാൻ എടപ്പാടി  സർക്കാർ തീരുമാനിച്ചത്. ഇപിഎസ് വിഭാഗവുമായി ലയിക്കാൻ ഒപിഎസ് വിഭാഗം മുന്നോട്ടുവച്ച പ്രധാന നിബന്ധനകളിലൊന്നു ഇതായിരുന്നു. 

ADVERTISEMENT

ജയയുടെ മരണ ശേഷം തോഴി ശശികലയും കുടുംബവുമാണു ഇവിടെ താമസിച്ചിരുന്നത്.അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശശികല അറസ്റ്റിലായതോടെ ഇവിടെ താമസക്കാരില്ലാതായി. ജയ സ്മാരകമാക്കാനായി വേദനിലയം ഏറ്റെടുക്കാനുള്ള പ്രാഥമിക വിജ്ഞാപനം കഴിഞ്ഞ വർഷം ജൂണിലാണു സർക്കാർ ഇറക്കിയത്. ഏറ്റെടുത്തുകൊണ്ടുള്ള ഉത്തരവ് ഈ മാസം 6നു പുറപ്പെടുവിച്ചു.