ചെന്നൈ∙കോവിഡ് കണക്കിൽ തമിഴകത്ത് ആശ്വാസത്തിന്റെ ദിനങ്ങൾ. തുടർച്ചയായ നാലാം ദിനവും പോസിറ്റിവിറ്റി നിരക്ക് 5%ൽ താഴെ (4.75) തുടരുന്നു. സംസ്ഥാനത്ത് ഇന്നലെ 4,295 പുതിയ പോസിറ്റീവുകൾ റിപ്പോർട്ട് ചെയ്തതോടെ ആകെ കേസുകൾ 6,83,486 ആയി. 5,005 പേർ രോഗമുക്തി നേടി. ചെന്നൈയിൽ 1,132 പോസിറ്റീവ് കേസുകൾ. കഴിഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙കോവിഡ് കണക്കിൽ തമിഴകത്ത് ആശ്വാസത്തിന്റെ ദിനങ്ങൾ. തുടർച്ചയായ നാലാം ദിനവും പോസിറ്റിവിറ്റി നിരക്ക് 5%ൽ താഴെ (4.75) തുടരുന്നു. സംസ്ഥാനത്ത് ഇന്നലെ 4,295 പുതിയ പോസിറ്റീവുകൾ റിപ്പോർട്ട് ചെയ്തതോടെ ആകെ കേസുകൾ 6,83,486 ആയി.  5,005 പേർ രോഗമുക്തി നേടി. ചെന്നൈയിൽ 1,132 പോസിറ്റീവ് കേസുകൾ. കഴിഞ്ഞ ദിവസത്തെക്കാൾ 8 എണ്ണം കുറവ്. നഗരത്തിൽ 15 പേർ കോവിഡ് ബാധിച്ചു മരിച്ചു. സംസ്ഥാനത്താകെ 57 പേർ മരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 10,586ൽ എത്തി.

തമിഴ്നാട്ടിൽ ആകെ രോഗികളുടെ എണ്ണം 6,83,486. പോസിറ്റീവ് കേസുകളുടെ എണ്ണം കുറയുന്നതും പോസിറ്റിവിറ്റി നിരക്ക് 5%ൽ താഴെ തുടരുന്നതും പ്രതീക്ഷ നൽകുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. ചെങ്കൽപെട്ടിൽ 231, കാഞ്ചീപുരത്ത് 148, തിരുവള്ളൂരിൽ 218 എന്നിങ്ങനെയാണു ചെന്നൈയുടെ സമീപ ജില്ലകളിലെ പോസിറ്റീവ് കേസുകൾ. കോയമ്പത്തൂരിൽ 389 പേർക്കും, സേലത്ത് 240 പേർക്കും, തിരുപ്പൂരിൽ  159 പേർക്കും പുതുതായി രോഗം ബാധിച്ചു. വിമാനം, കപ്പൽ, ട്രെയിൻ മാർഗം ഇന്നലെ സംസ്ഥാനത്ത് എത്തിയ ആർക്കും രോഗമില്ല.