വിമാനത്താവളത്തിൽ സ്ലീപ്പിങ് പോഡ്

വിമാനത്താവളത്തിൽ സ്ലീപ്പിങ് പോഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിമാനത്താവളത്തിൽ സ്ലീപ്പിങ് പോഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ട്രാൻസിറ്റ് യാത്രക്കാർക്ക് അടുത്ത വിമാനം കയറുന്നതിനു മുൻപായി ഉറങ്ങുന്നതിനോ വിശ്രമിക്കുന്നതിനോ ഇനി ഹോട്ടലുകൾ തപ്പി നടക്കേണ്ട. പകരം വിമാനത്താവളത്തിനുള്ളിൽ പുതുതായി ആരംഭിച്ച സ്ലീപ്പിങ് പോഡ് (കാപ്സ്യൂൾ ഹോട്ടൽ) സംവിധാനം ഉപയോഗപ്പെടുത്താം. എയർപോർട്ട് ഡയറക്ടർ ശരദ് കുമാർ ഉദ്ഘാടനം ചെയ്തു.

ആഭ്യന്തര യാത്രക്കാർ എത്തിച്ചേരുന്ന ഭാഗത്ത് ഒന്നാം ബാഗേജ് ബെൽറ്റിനു സമീപത്തായി ആരംഭിച്ച 'സ്ലീപ്പ്സോ'യിൽ കാപ്സ്യൂൾ വലുപ്പത്തിലുള്ള 4 കിടക്കകൾ ഉണ്ടാകും. മണിക്കൂറിന്റെ അടിസ്ഥാനത്തിൽ ഇവ ഉപയോഗിക്കാം. വായിക്കുന്നതിനുള്ള പ്രകാശം, ചാർജിങ് കേന്ദ്രം, യുഎസ്ബി ചാർജർ തുടങ്ങിയവ ഉണ്ടാകും. ഒരു കിടക്കയിൽ ഒരാൾക്കുള്ള സൗകര്യമാണ് ഉള്ളതെങ്കിലും 12 വയസ്സിൽ താഴെയുള്ള കുട്ടിക്കും കിടക്കാനാകും. ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഉടൻ ആരംഭിക്കും.