ചെന്നൈ ∙ പുതുച്ചേരിയുടെ തലയെടുപ്പായിരുന്ന പിടിയാന ലക്ഷ്മിക്ക് (32) കണ്ണീരോടെ വിട. മണക്കുള വിനായക ക്ഷേത്രത്തിലെത്തുന്നവരെ തന്റെ തുമ്പിക്കൈ ഉയർത്തി സ്നേഹത്തോടെ അനുഗ്രഹിച്ചിരുന്ന ലക്ഷ്മി ഇന്നലെ രാവിലെ പ്രഭാത നടത്തത്തിനിടെ കുഴ‍ഞ്ഞു വീണു ചെരിയുകയായിരുന്നു. ഹൃദയാഘാതമാണു മരണകാരണമെന്നു സ്ഥിരീകരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ പുതുച്ചേരിയുടെ തലയെടുപ്പായിരുന്ന പിടിയാന ലക്ഷ്മിക്ക് (32) കണ്ണീരോടെ വിട. മണക്കുള വിനായക ക്ഷേത്രത്തിലെത്തുന്നവരെ തന്റെ തുമ്പിക്കൈ ഉയർത്തി സ്നേഹത്തോടെ അനുഗ്രഹിച്ചിരുന്ന ലക്ഷ്മി ഇന്നലെ രാവിലെ പ്രഭാത നടത്തത്തിനിടെ കുഴ‍ഞ്ഞു വീണു ചെരിയുകയായിരുന്നു. 

ഹൃദയാഘാതമാണു മരണകാരണമെന്നു സ്ഥിരീകരിച്ചു. കടുത്ത പ്രമേഹ ബാധിതയായിരുന്ന ലക്ഷ്മിയുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള പ്രത്യേക ചികിത്സകൾ പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിത വേർപാട്. സംസ്കാരത്തിനായി കൊണ്ടുപോയ വഴി നീളെ പുതുച്ചേരിയുടെ വിവിധ ഭാഗങ്ങളിൽ ‍നിന്നെത്തിയ പതിനായിരങ്ങളാണു ലക്ഷ്മിയെ അവസാനമായി ഒരു നോക്ക് കാണാൻ തടിച്ചുകൂടിയത്. 

ADVERTISEMENT

പലരും വാവിട്ടു കരഞ്ഞു. പുതുച്ചേരി ലെഫ്. ഗവർണർ തമിഴിസൈ സൗന്ദർരാജനടക്കമുള്ളവർ ലക്ഷ്മിയുടെ വിയോഗത്തെ തുടർന്നു ക്ഷേത്രത്തിൽ നേരിട്ടെത്തി. 1996ൽ, 5–ാം വയസ്സിലാണ് ലക്ഷ്മി മണക്കുള വിനായഗർ ക്ഷേത്രത്തിലെത്തിയത്. ഭക്തർക്കു പുറമേ പുതുച്ചേരിയിലെത്തുന്ന സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികളും ലക്ഷ്മിയുടെ അനുഗ്രഹത്തിനായി ക്ഷേത്രനടയിലെത്തി തല കുനിക്കുന്നതു പതിവായിരുന്നു. ക്ഷേത്രത്തിൽ നിന്ന് ഗണപതിയുടെ രഥം പുറത്തേക്കിറക്കുന്ന വിശേഷ ചടങ്ങുകളിൽ രഥത്തെ ഘോഷയാത്രയുടെ മുന്നിൽ നയിച്ചിരുന്നതും ലക്ഷ്മിയായിരുന്നു.