ചെന്നൈ ∙ ആർക്കോട്ട് റോഡിൽ മെട്രോ നിർമാണം നടക്കുന്നതിനാൽ പോരൂർ എംജിആർ മേൽപാതയ്ക്കു സമീപം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പൂനമല്ലിയിലേക്കുള്ള സർവീസ് റോഡ് മേൽപാത ജംക്‌ഷനിൽ അടച്ചിടും. അതിനാൽ കുണ്ട്രത്തൂരിൽ നിന്നു പൂനമല്ലിയിലേക്കുള്ള വാഹനങ്ങൾ ജംക്‌ഷനിൽ നിന്നു വലതു തിരിഞ്ഞശേഷം ഗിണ്ടിയിലേക്കുള്ള സർവീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ആർക്കോട്ട് റോഡിൽ മെട്രോ നിർമാണം നടക്കുന്നതിനാൽ പോരൂർ എംജിആർ മേൽപാതയ്ക്കു സമീപം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പൂനമല്ലിയിലേക്കുള്ള സർവീസ് റോഡ് മേൽപാത ജംക്‌ഷനിൽ അടച്ചിടും. അതിനാൽ കുണ്ട്രത്തൂരിൽ നിന്നു പൂനമല്ലിയിലേക്കുള്ള വാഹനങ്ങൾ ജംക്‌ഷനിൽ നിന്നു വലതു തിരിഞ്ഞശേഷം ഗിണ്ടിയിലേക്കുള്ള സർവീസ് റോഡിൽ പ്രവേശിക്കണം. തുടർന്നു മൗണ്ട് പൂനമല്ലി റോഡ്–രാമകൃഷ്ണ റോഡ് ജംക്‌ഷനിൽ എത്തിഅവിടെ നിന്നു യു–ടേൺ എടുത്തു പൂനമല്ലിയിലേക്കു പോകണം. 

കുണ്ട്രത്തൂരിൽ നിന്നുള്ള ഇരുചക്ര വാഹനങ്ങൾ പോരൂർ ജംക്‌ഷനു മുൻപുള്ള കുണ്ട്രത്തൂർ മെയിൻ റോഡ്–മോസ്ക് സ്ട്രീറ്റ് ജംക്‌ഷനിൽ നിന്ന് ഇടതു തിരിഞ്ഞ് പൂനമല്ലിയിലേക്കു പോകണം. ആർ‌ക്കോട്ട് റോഡിൽ നിന്നു പോരൂർ പാലത്തിലേക്കുള്ള വാഹനങ്ങൾ ഗിണ്ടിയിലേക്കുള്ള സർവീസ് റോഡിൽ പ്രവേശിച്ച ശേഷം മൗണ്ട് പൂനമല്ലി റോഡ്–രാമകൃഷ്ണ റോഡ് ജംക്‌ഷനിൽ നിന്നു യു–ടേൺ എടുത്ത് പൂനമല്ലിയിലേക്കു പോകണം. പൂനമല്ലി സർവീസ് റോഡിൽ നിന്നുള്ള വാഹനങ്ങൾക്കു പോരൂർ മേൽപാത ജംക്‌ഷനിൽ നിന്നു പൂനമല്ലി ഭാഗത്തേക്ക് യു–ടേൺ എടുക്കാനാകില്ല. പകരം ഗിണ്ടിയിലേക്കുള്ള സർവീസ് റോഡിൽ പ്രവേശിച്ച്  മൗണ്ട് പൂനമല്ലി റോഡ്–രാമകൃഷ്ണ റോഡ് ജംക്‌ഷനിൽ നിന്നു യു–ടേൺ എടുക്കണം.