ചെന്നൈ ∙ സംവിധായിക ഐശ്വര്യ രജനീകാന്തിന്റെ വീട്ടിൽ നിന്ന് 60 പവൻ സ്വർണവും വജ്രാഭരണങ്ങളും മോഷണം പോയതായി പരാതി. 2019ൽ സഹോദരി സൗന്ദര്യയുടെ വിവാഹത്തിനണിഞ്ഞ ശേഷം വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് നഷ്ടമായത്. ലോക്കറിന്റെ താക്കോൽ സൂക്ഷിച്ചിരുന്ന സ്ഥലം അറിയാമായിരുന്ന 2 ജോലിക്കാരികളെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ സംവിധായിക ഐശ്വര്യ രജനീകാന്തിന്റെ വീട്ടിൽ നിന്ന് 60 പവൻ സ്വർണവും വജ്രാഭരണങ്ങളും മോഷണം പോയതായി പരാതി.   2019ൽ സഹോദരി സൗന്ദര്യയുടെ വിവാഹത്തിനണിഞ്ഞ ശേഷം വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് നഷ്ടമായത്. ലോക്കറിന്റെ താക്കോൽ സൂക്ഷിച്ചിരുന്ന സ്ഥലം അറിയാമായിരുന്ന 2 ജോലിക്കാരികളെയും ഡ്രൈവറെയും സംശയിക്കുന്നതായി തേനാംപെട്ട് പൊലീസിൽ ഐശ്വര്യ നൽകിയ പരാതിയിൽ പറയുന്നു. 

സഹോദരിയുടെ വിവാഹശേഷം നഗരത്തിൽ താൻ താമസിച്ച 3 സ്ഥലങ്ങളിലേക്ക് ലോക്കർ മാറ്റിയിരുന്നു. ലോക്കറിന്റെ വിവരങ്ങൾ അറിയാമായിരുന്ന ജോലിക്കാരികളായ ഈശ്വരി, ലക്ഷ്മി എന്നിവരും ഡ്രൈവർ വെങ്കിടും താനില്ലാതിരുന്ന സമയങ്ങളിൽ സെന്റ് മേരീസ് റോഡ് കൃപാ അപ്പാർട്മെന്റിലെ വീട്ടിൽ വന്നിരുന്നതായി ശ്രദ്ധയിൽപെട്ടതാണ് ഇവരെ സംശയിക്കാൻ കാരണം. 

ADVERTISEMENT

കഴിഞ്ഞ ഫെബ്രുവരി 10ന് ലോക്കർ തുറന്നപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയതെന്ന് ഐശ്വര്യ പറഞ്ഞു. വജ്രാഭരണങ്ങൾക്കൊപ്പം പാരമ്പര്യമായി കൈമാറി കിട്ടിയ സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടവയിലുണ്ട്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി തേനാംപെട്ട് പൊലീസ്  പറഞ്ഞു.