ചെന്നൈ ∙ കൊടും വേനലിൽ പൊള്ളി തമിഴകം. അസഹനീയമായ ചൂടാണു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏതാനും ദിവസങ്ങളായി അനുഭവപ്പെടുന്നത്. ഈറോഡിൽ 43 ഡിഗ്രി സെൽഷ്യസ് ചൂടാണു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. രാജ്യത്ത് തന്നെ ഏറ്റവും ഉയർന്ന രണ്ടാമത്തെ താപനിലയാണിത്. സേലത്ത് 41.6 ഡിഗ്രി, വെല്ലൂരിൽ 41.5, ധർമപുരി, കരൂർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ കൊടും വേനലിൽ പൊള്ളി തമിഴകം. അസഹനീയമായ ചൂടാണു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏതാനും ദിവസങ്ങളായി അനുഭവപ്പെടുന്നത്.   ഈറോഡിൽ 43 ഡിഗ്രി സെൽഷ്യസ് ചൂടാണു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. രാജ്യത്ത് തന്നെ ഏറ്റവും ഉയർന്ന രണ്ടാമത്തെ താപനിലയാണിത്. 

സേലത്ത് 41.6 ഡിഗ്രി, വെല്ലൂരിൽ 41.5, ധർമപുരി, കരൂർ എന്നിവിടങ്ങളിൽ 41.2 എന്നിങ്ങനെയാണ് ചൂട്. ചെന്നൈയിലും കടുത്ത ചൂടാണ്. മീനമ്പാക്കം കാലാവസ്ഥ കേന്ദ്രത്തിൽ 36.3 ഡിഗ്രിയും നുങ്കംപാക്കം കേന്ദ്രത്തിൽ 35.7 ഡിഗ്രിയുമാണ് ചൂട്. 

ADVERTISEMENT

എന്നാൽ 40 ഡിഗ്രിയോ അതിനു മുകളിലോ ആണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്ത് ഇന്ന് മുതൽ താപനില 2–3 ഡിഗ്രി കൂടുമെന്നും ഉഷ്ണ തരംഗത്തിനു സാധ്യതയുണ്ടെന്നും ചെന്നൈ മേഖലാ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അന്തരീക്ഷ ഈർപ്പം (humidity) കൂടുന്നതും താപനില വർധിക്കുന്നതിനു കാരണമാകുന്നുണ്ട്. 

ഐസ്ക്രീമും റോസ്മിൽക്കും അമിതമാകരുത്
ചൂട് കൂടുതലാണെങ്കിലും കുട്ടികൾക്ക് ഐസ്ക്രീമും റോസ് മിൽക്കും അമിതമായി നൽകുന്നതു തൊണ്ടവേദനയ്ക്കും ജലദോഷത്തിനും കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. ധാരാളം വെള്ളം കുടിക്കണം, വെള്ളത്തിന്റെ അംശം കൂടുതലുള്ള പഴങ്ങൾ കഴിക്കണം, ചൂട് കൂടുതലുള്ള സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കണം, അയഞ്ഞ വസ്ത്രങ്ങൾ ധരിക്കണം തുടങ്ങിയ നിർദേശങ്ങളും ആരോഗ്യവകുപ്പ് നൽകി.