ചെന്നൈ ∙ ഉസ്മാൻ റോഡിൽ മേൽപാത നിർമാണം ആരംഭിക്കുന്നതിനു മുന്നോടിയായി ഇന്ന് മുതൽ ഒരു വർഷത്തേക്ക് ടിനഗറിൽ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു. നഗരത്തിലെ വ്യാപാര കേന്ദ്രത്തിൽ പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണം മൂലമുണ്ടാകുന്ന അസൗകര്യങ്ങൾ കുറയ്ക്കാൻ പരമാവധി ശ്രമിക്കുമെന്ന് അധിക‍ൃതർ പറഞ്ഞു. സൗത്ത് ഉസ്മാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ഉസ്മാൻ റോഡിൽ മേൽപാത നിർമാണം ആരംഭിക്കുന്നതിനു മുന്നോടിയായി ഇന്ന് മുതൽ ഒരു വർഷത്തേക്ക് ടിനഗറിൽ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു.

 നഗരത്തിലെ വ്യാപാര കേന്ദ്രത്തിൽ പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണം മൂലമുണ്ടാകുന്ന അസൗകര്യങ്ങൾ കുറയ്ക്കാൻ പരമാവധി ശ്രമിക്കുമെന്ന് അധിക‍ൃതർ പറഞ്ഞു. സൗത്ത് ഉസ്മാൻ റോഡിനെയും സൗത്ത് ഉസ്മാൻ റോഡിനെയും ബന്ധിപ്പിച്ച മാഡ്‌ലി ജംക്‌ഷനിലാണ് മേൽപാത നിർമിക്കുന്നത്. 

ADVERTISEMENT

∙ നോർത്ത് ഉസ്മാൻ റോഡിൽ നിന്നുള്ള വാഹനങ്ങൾക്ക് പനഗൽ പാർക്കിനു സമീപമുള്ള മേൽപാതയിലേക്ക് പ്രവേശനമുണ്ടാകില്ല. ഇവ മേൽപാതയുടെ സർവീസ് റോഡ്, പ്രകാശം റോഡ്, ഭാഷ്യം റോഡ്, ത്യാഗരായ റോഡ്, ബർക്കിത് റോഡ് വഴി ടിനഗർ ബസ് സ്റ്റാൻഡിൽ എത്തണം. 

∙ ബർക്കിത് റോഡ് മൂപ്പരപ്പൻ സ്ട്രീറ്റ് ജംഗ്ഷനിൽ നിന്ന് മാഡ്‌ലി ജംക്‌ഷനിലേക്ക് ബസുകൾ മാത്രമേ അനുവദിക്കൂ. മറ്റു വാഹനങ്ങൾ മൂപ്പരപ്പൻ സ്ട്രീറ്റ്, മൂസ സ്ട്രീറ്റ്, സൗത്ത് ദണ്ഡപാണി സ്ട്രീറ്റ്, മാന്നാർ സ്ട്രീറ്റ് വഴി ഉസ്മാൻ റോഡിലെത്തിയ ശേഷം ടിനഗർ ബസ് സ്റ്റാൻഡിലെത്താം.

ADVERTISEMENT

∙ ടിനഗർ ബസ് സ്റ്റാൻഡിൽ നിന്ന് അണ്ണാശാലയിലേക്കുള്ള വാഹനങ്ങൾ സൗത്ത് ഒസ്മാൻ റോഡ് വഴി കണ്ണമ്മപ്പെട്ട് ജംക്‌ഷനിലെത്തി സിഐടി നഗർ ഫോർത് മെയിൻ റോഡ്, സിഐടി നഗർ തേഡ് മെയിൻ റോഡ് വഴി പോകണം.

∙ സിഐടി നഗർ ഫസ്റ്റ് മെയിൻ റോഡിൽ നിന്ന് നോർത്ത് ഒസ്മാൻ റോഡിലേക്കുള്ള വാഹനങ്ങൾ കണ്ണമ്മപ്പേട്ട് ജംക്‌ഷനിൽ നിന്ന് വെങ്കട്ട് നാരായണ റോഡ്, നാഗേശ്വര റാവു റോഡ് വഴി പോകണം.

ADVERTISEMENT

∙ ടിനഗർ ബസ് സ്റ്റാൻഡിൽ നിന്ന് നോർത്ത് ഉസ്മാൻ റോഡിലേക്കുള്ള വാഹനങ്ങൾ മാഡ്‌ലി റൗണ്ട് എബൗട്ടിൽ നിന്ന് ബർകിത് റോഡ്, നാഗേശ്വര റാവു റോഡ്, വെങ്കട്ട് നാരായണ റോഡ് വഴി പോകണം.

വള്ളുവർക്കോട്ട മേൽപാത നിർമാണം ജൂൺ മുതൽ
വള്ളുവർക്കോട്ടത്തെ മേൽപാതയുടെ നിർമാണം ജൂണിൽ ആരംഭിക്കുമെന്ന് കോർപറേഷൻ അധികൃതർ പറഞ്ഞു. 2 വർഷം കൊണ്ട് നിർമാണം പൂർത്തിയാകുമെന്നാണ് കരുതുന്നത്. 570 മീറ്റർ ദൈർഘ്യത്തിൽ 14 മീറ്റർ വീതിയിൽ 4 വരിപ്പാതയായാണ് നിർമാണം.

മേൽപാതയ്ക്ക് ആവശ്യമായ 10,000 ചതുരശ്ര മീറ്റർ സ്ഥലത്തിൽ 8000 ചതുരശ്ര മീറ്ററും സർക്കാർ ഉടമസ്ഥതയിലുള്ളതാണ്. അവശേഷിക്കുന്ന 2000 ചതുരശ്ര മീറ്ററിന്റെ ഉടമകൾ സ്ഥലം വിട്ടുനൽകാൻ സമ്മതപത്രം നൽകിയതായി അധികൃതർ പറഞ്ഞു. 64.5 കോടി രൂപയാണ് നിർമാണ ചെലവ്.