കോഴിക്കോട്∙ മാലിന്യമുക്ത കേരളം, ലഹരിമുക്ത കേരളം എന്ന വലിയ ലക്ഷ്യം സാധിച്ചെടുക്കാൻ റസിഡന്റ്സ് അസോസിേഷനുകളുടെ പങ്ക് വിലമതിക്കാനാവാത്തതാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കുട്ടികളെ ലക്ഷ്യമിടുന്ന ലഹരിമാഫിയയെ പിഴുതെറിയാൻ റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ കഴിയുമെന്നും അദ്ദേഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ മാലിന്യമുക്ത കേരളം, ലഹരിമുക്ത കേരളം എന്ന വലിയ ലക്ഷ്യം സാധിച്ചെടുക്കാൻ റസിഡന്റ്സ് അസോസിേഷനുകളുടെ പങ്ക് വിലമതിക്കാനാവാത്തതാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കുട്ടികളെ ലക്ഷ്യമിടുന്ന ലഹരിമാഫിയയെ പിഴുതെറിയാൻ റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ കഴിയുമെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. മനോരമ ഓൺലൈൻ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് നടത്തുന്ന ചുറ്റുവട്ടം അവാർഡ് സെമിനാർ പരമ്പരയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 

‘കേരളീയ സമൂഹത്തിൽ റസിഡന്റ്സ് അസോസിയേഷനുകളുടെ പങ്ക്’ എന്ന വിഷയത്തിലുള്ള സെമിനാർ പരമ്പരയുടെ ഉദ്ഘാടന ചടങ്ങിൽനിന്ന്. ചിത്രം: സജീഷ് പി.ശങ്കർ

കേരളത്തിന്റെ കായിക മേഖലയ്ക്ക് ഏറ്റവും വലിയ പങ്ക് വഹിക്കാനാകുന്നത് കുട്ടികൾക്കാണ്. പക്ഷേ, നമ്മുടെ കുട്ടികളിൽ ചെറിയൊരു ശതമാനമെങ്കിലും ലഹരിവലയിൽ അകപ്പെട്ടുപോകാറുണ്ട്. ഇതിനു തടയിടാൻ റസിഡന്റ്സ് അസോസിയേഷനുകൾ കായിക മേഖലയിൽ നടത്തുന്ന ക്രിയാത്മകമായ ഇടപെടലുകളിലൂടെ കഴിയും. മേൽപ്പാലങ്ങൾക്ക് അടിയിലും മറ്റുമായി ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലങ്ങൾ ചെറുപാർക്കുകളും സ്പോർട്സ് ടർഫുകളുമായി വികസിപ്പിക്കാൻ സർക്കാർ തീരുമാനമെടുത്തതായും മന്ത്രി അറിയിച്ചു.

‘കേരളീയ സമൂഹത്തിൽ റസിഡന്റ്സ് അസോസിയേഷനുകളുടെ പങ്ക്’ എന്ന വിഷയത്തിലുള്ള സെമിനാറിൽ നിന്ന്. ചിത്രം: സജീഷ് പി.ശങ്കർ
ADVERTISEMENT

അയൽവാസികളോടുള്ള സ്നേഹവും കരുതലുമാണ് ജീവിതയാത്രയിൽ നമ്മളെ മുന്നോട്ട് നയിക്കുകയെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. സ്ത്രീശാക്തീകരണം ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും റസിഡന്റ്സ് അസോസിയേഷനുകൾ ഒന്നിച്ചുനിന്നാൽ വിശപ്പുരഹിത സമൂഹമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘കേരളീയ സമൂഹത്തിൽ റസിഡന്റ്സ് അസോസിയേഷനുകളുടെ പങ്ക്’ എന്ന വിഷയത്തിലുള്ള സെമിനാർ പരമ്പര ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി പി.എ.മുഹമ്മദ് റിയാസിന് മനോരമ ഓൺലൈൻ സീനിയർ കണ്ടന്റ് കോ–ഓർഡിനേറ്റർ ജോവി എം.തേവര ഉപഹാരം സമർപ്പിക്കുന്നു. ചിത്രം: സജീഷ് പി.ശങ്കർ

വിവിധ വിഷയങ്ങളിൽ സിഡബ്ലുആർഡിഎം ഡയറക്ടർ മനോജ് പി. സാമുവൽ, ഡോ.കെ.ആർ.രഞ്ജിത്ത്, ബി. വിവേക്, ഡോ. റീന അനിൽകുമാർ എന്നിവർ ക്ലാസുകൾ നയിച്ചു. മലബാർ മേഖലയിലെ വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെ പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്തു. ചുറ്റുവട്ടം അവാർഡ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: www.chuttuvattomawards.com

‘കേരളീയ സമൂഹത്തിൽ റസിഡന്റ്സ് അസോസിയേഷനുകളുടെ പങ്ക്’ എന്ന വിഷയത്തിലുള്ള സെമിനാറിൽ നിന്ന്. ചിത്രം: സജീഷ് പി.ശങ്കർ
‘കേരളീയ സമൂഹത്തിൽ റസിഡന്റ്സ് അസോസിയേഷനുകളുടെ പങ്ക്’ എന്ന വിഷയത്തിലുള്ള സെമിനാറിൽ നിന്ന്. ചിത്രം: സജീഷ് പി.ശങ്കർ
English Summary:

Chuttuvattom Awards Seminar series inaugurated by Minister Muhammed Riyas