കോട്ടയം∙ കേരളത്തിലെ ഏറ്റവും മികച്ച റസിഡന്റ്സ് അസോസിയേഷനെ കണ്ടെത്താനുള്ള മനോരമ ഓൺലൈൻ – മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ് 2023-24 വിജയികളെ മേയ് 2ന് പ്രഖ്യാപിക്കും. രാവിലെ 11.30ന് തിരുവനന്തപുരം തമ്പാനൂരിലുള്ള ഹോട്ടൽ ഹൈസിന്തിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ കേരളത്തിലെ ഏറ്റവും മികച്ച റസിഡന്റ്സ് അസോസിയേഷനെ കണ്ടെത്താനുള്ള മനോരമ ഓൺലൈൻ – മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ് 2023-24 വിജയികളെ മേയ് 2ന് പ്രഖ്യാപിക്കും. രാവിലെ 11.30ന് തിരുവനന്തപുരം തമ്പാനൂരിലുള്ള ഹോട്ടൽ ഹൈസിന്തിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിക്കും. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ്, മനോരമ ഓൺലൈൻ സിഇഒ മറിയം മാമൻ മാത്യു, കോ ഓഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ്, കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോക് തുടങ്ങിയവർ പങ്കെടുക്കും. 

രണ്ടായിരത്തിലധികം റസിഡന്റ്സ് അസോസിയേഷനുകൾ പങ്കെടുത്ത ചുറ്റുവട്ടം അവാർഡിൽ 19 അസോസിയേഷനുകളാണ് ഗ്രാന്റ് ഫിനാലെയിലേക്ക് യോഗ്യത നേടിയത്. വിശപ്പുരഹിത സമൂഹം, മാലിന്യ സംസ്കരണം, സ്ത്രീശാക്തീകരണം, ഉത്തരവാദിത്തമുള്ള നികുതിദായകൻ, യുവജനങ്ങൾക്കായുള്ള പദ്ധതികൾ എന്നീ വിഷയങ്ങളിലൂന്നിയായിരുന്നു മൽസരം. 

ADVERTISEMENT

ഒരു ലക്ഷം, മുക്കാൽ ലക്ഷം, അര ലക്ഷം രൂപ വീതമുള്ള സമ്മാനത്തുകയും സർട്ടിഫിക്കറ്റും ട്രോഫിയും ഉൾപ്പെടുന്ന പ്രധാന സമ്മാനങ്ങൾക്കൊപ്പം മേഖലാതല സമ്മാനങ്ങളും പ്രശംസാ പത്രങ്ങളുമാണ് വിജയികൾക്ക് ലഭിക്കുക.

ഗ്രാന്റ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അസോസിയേഷനുകൾ
∙ ജനത റസിഡന്റ്സ് അസോസിയേഷൻ, തിരുവനന്തപുരം
∙ ചേന്തി റസിഡന്റ്സ് അസോസിയേഷൻ, തിരുവനന്തപുരം
∙ പൂജപ്പുര ഉണ്ണിനഗർ റസിഡന്റ്സ് അസോസിയേഷൻ, തിരുവനന്തപുരം
∙ ഐശ്വര്യ റസിഡന്റ്സ് അസോസിയേഷൻ, കൊല്ലം

ADVERTISEMENT

∙ വൈപ്പിൻനഗർ റസിഡന്റ്സ് അസോസിയേഷൻ, പത്തനംതിട്ട
∙ കുടപുറം റസിഡന്റ്സ് അസോസിയേഷൻ, ആലപ്പുഴ
∙ കോടിമത റസിഡന്റ്സ് അസോസിയേഷൻ, കോട്ടയം
∙ മറ്റപ്പള്ളിക്കുന്ന് റസിഡന്റ്സ് അസോസിയേഷൻ, കോട്ടയം

∙ പെരുക്കോണി റസിഡന്റ്സ് അസോസിയേഷൻ, ഇടുക്കി
∙ വൈറ്റില റസിഡന്റ്സ് അസോസിയേഷൻ, എറണാകുളം
∙ ചാത്താരി റസിഡന്റ്സ് അസോസിയേഷൻ, എറണാകുളം
∙ കെകെ റോഡ് റസിഡന്റ്സ് അസോസിയേഷൻ, തൃശൂർ

ADVERTISEMENT

∙ ലക്ഷ്മി ഹൗസിങ് കോളനി റസിഡന്റ്സ് അസോസിയേഷൻ, പാലക്കാട്
∙ താഴ്‍വാരം റസിഡന്റ്സ് അസോസിയേഷൻ, മലപ്പുറം
∙ വഴിപോക്ക്-കോറോത്തുമൂല റസിഡന്റ്സ് അസോസിയേഷൻ, കോഴിക്കോട്
∙ വിനായക റസിഡന്റ്സ് അസോസിയേഷൻ, വയനാട്

∙ ഒറ്റത്തെങ്ങ് റസിഡന്റ്സ് അസോസിയേഷൻ, കണ്ണൂർ
∙ സ്നേഹസംഗമം റസിഡന്റ്സ് അസോസിയേഷൻ, കണ്ണൂർ
∙ തേജസ് കോളനി റസിഡന്റ്സ് അസോസിയേഷൻ, കാസർകോട്

ചുറ്റുവട്ടം അവാർഡ് – ഗ്രാന്റ് ഫിനാലെ വരെ
സംസ്ഥാനത്തെ റജിസ്ട്രേഷൻ ഉള്ള ഫ്ളാറ്റുകൾക്കും റസിഡൻസ് അസോയിയേഷനുകൾക്കുമായിരുന്നു മത്സരത്തിൽ റജിസ്റ്റർ ചെയ്യാൻ അവസരം. 2022–23 വര്‍ഷത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്നു. തുടർന്ന് രണ്ടാംഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുമായി വിദഗ്ധ സമിതി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന കൂടിക്കാഴ്ചയിൽ പ്രവർത്തനങ്ങളും പദ്ധതികളും അവതരിപ്പിക്കാൻ അവസരം നൽകി. അവസാന ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അസോസിയേഷനുകളിൽ വിദഗ്ധ സമിതി പ്രതിനിധികൾ സന്ദർശനം നടത്തി നേരിട്ട് പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് ഗ്രാന്റ് ഫിനാലെയിലേക്കുള്ള അസോസിയേഷനുകളെ തിരഞ്ഞെടുത്തത്.