കൊച്ചി ∙ മരടിലെ ഫ്ലാറ്റുകൾ പൊളിച്ച് ഒരാഴ്ച പിന്നിട്ടിട്ടും കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കാനുള്ള നടപടികളായില്ല. അവശിഷ്ടങ്ങളിൽ നിന്ന് ഇരുമ്പു കമ്പി വേർതിരിക്കുന്ന ജോലി മാത്രമാണ് നടക്കുന്നത്. ശരിയായ സുരക്ഷാ മാനദണ്ഡം പാലിച്ചല്ല അവശിഷ്ടം വേർതിരിക്കുന്നതെന്നാണു ദേശീയ ഹരിത ട്രൈബ്യൂണൽ സംസ്ഥാന തല മേൽനോട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ മരടിലെ ഫ്ലാറ്റുകൾ പൊളിച്ച് ഒരാഴ്ച പിന്നിട്ടിട്ടും കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കാനുള്ള നടപടികളായില്ല. അവശിഷ്ടങ്ങളിൽ നിന്ന് ഇരുമ്പു കമ്പി വേർതിരിക്കുന്ന ജോലി മാത്രമാണ് നടക്കുന്നത്. ശരിയായ സുരക്ഷാ മാനദണ്ഡം പാലിച്ചല്ല അവശിഷ്ടം വേർതിരിക്കുന്നതെന്നാണു ദേശീയ ഹരിത ട്രൈബ്യൂണൽ സംസ്ഥാന തല മേൽനോട്ട സമിതിയുടെ വിലയിരുത്തൽ. സ്ഫോടനത്തിനു ശേഷം രണ്ടോ, മൂന്നോ ദിവസങ്ങൾക്കുള്ളിൽ കോൺക്രീറ്റ് അവശിഷ്ടം നീക്കിത്തുടങ്ങുമെന്നാണു പറഞ്ഞിരുന്നത്.

പ്രതിദിനം 100 ലോഡ് വരെ നീക്കാനാകുമെന്ന് പ്രോംപ്റ്റ് എന്റർപ്രൈസസ് പ്രതിനിധി ഇർഷാദ് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ പ്രാഥമിക ഘട്ടം പൂർത്തിയാകും. അതിനു ശേഷം കമ്പി വേർതിരിച്ച കോൺക്രീറ്റ് അവശിഷ്ടങ്ങളെല്ലാം സ്ഥലത്തു നിന്നു നീക്കും. അതിനു ശേഷം വീണ്ടും വേർതിരിക്കൽ ആരംഭിക്കും. കോൺക്രീറ്റ് അവശിഷ്ടം പൊടിച്ച് എം സാൻഡാക്കി മാറ്റാനുള്ള മൊബൈൽ ക്രഷർ യന്ത്രം 20നു കൊച്ചിയിൽ എത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും കമ്പനി പ്രതിനിധികൾ പറഞ്ഞു.

ADVERTISEMENT

ഉത്തരവാദിത്തം സബ് കലക്ടർക്കെന്ന് മരട‌് നഗരസഭ

മരട് ∙ ഫ്ലാറ്റുകൾ പൊളിച്ച അവശിഷ്ടം നീക്കം ചെയ്യുന്നതിന്റെ ഉത്തരവാദിത്തം പ്രത്യേകം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കാണെന്നു നഗരസഭാധ്യക്ഷ ടി.എച്ച്. നദീറ. സുപ്രീം കോടതി വിധി പ്രകാരം തകർത്ത 4 ഫ്ലാറ്റ് സമുച്ചയങ്ങളുടെയും അവശിഷ്ടങ്ങൾ സന്ദർശിച്ച ഹരിത ട്രൈബ്യൂണൽ, മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശങ്ങളോട് പ്രതികരിക്കുകയായിരുന്നു നഗരസഭാധ്യക്ഷ. ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങൾ സമയത്തു നീക്കം ചെയ്യേണ്ടതിന്റെ ഉത്തരവാദിത്തം നഗരസഭയ്ക്കാണെന്നത് സമ്മതിക്കുന്നു.എന്നാൽ, സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാനായി പ്രത്യേക ഉദ്യോഗസ്ഥനായി സബ് കലക്ടർ സ്നേഹിൽകുമാർ സിങ്ങിനെ സർക്കാർ നിയോഗിച്ചിട്ടുണ്ട്.

ADVERTISEMENT

അദ്ദേഹത്തിനാണിപ്പോൾ നഗരസഭാ സെക്രട്ടറിയുടെ ചുമതല. അദ്ദേഹം നേരിട്ടു തന്നെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. സർക്കാർ നിർദേശങ്ങൾ അനുസരിക്കുക മാത്രമാണ് നഗരസഭ ചെയ്തിട്ടുള്ളത്. ആലുവ കേന്ദ്രമായുള്ള പ്രോംപ്റ്റ് എന്റർപ്രൈസസ് ആണ് അവശിഷ്ടങ്ങൾ നീക്കാൻ കരാർ എടുത്തിട്ടുള്ളത്.

ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ അവശിഷ്ടം നീക്കാൻ വ്യക്തമായ നിർദേശം കരാറുകാർക്ക് നൽകിയിട്ടുണ്ട്. ബുദ്ധിമുട്ട് ഉണ്ടായാൽ നഗരസഭ ജനങ്ങൾക്കൊപ്പം നിൽക്കും. പാരിസ്ഥിതിക ആഘാത റിപ്പോർട്ടുകൾ ഒന്നും ഇതുവരെ നഗരസഭയ്ക്കോ ആരോഗ്യ വിഭാഗത്തിനോ കിട്ടിയിട്ടില്ലെന്നും നഗരസഭാധ്യക്ഷ പറഞ്ഞു.   

ADVERTISEMENT